Latest News

വിവാഹമോചന ഹര്‍ജി: വിവാഹഫോട്ടോയിലെ സ്വര്‍ണാഭരണം തിരികെ ആവശ്യപ്പെടാനാവില്ല

കൊച്ചി:[www.malabarflash.com] വിവാഹമോചന ഹര്‍ജി പരിഗണിക്കുമ്പോള്‍ വിവാഹ ഫോട്ടോയില്‍ കാണുന്ന സ്വര്‍ണാഭരണങ്ങള്‍ തിരികെ ആവശ്യപ്പെടാനാവില്ലെന്നു ഹൈക്കോടതി. തിരുവനന്തപുരം സ്വദേശി വി. മുഹമ്മദാലി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റീസ് സി.ടി രവികുമാറിന്റെ തീരുമാനം.

വിവാഹസമയത്തു ധരിച്ചിരുന്ന സ്വര്‍ണം യഥാര്‍ഥ സ്വര്‍ണമാണോ, റോള്‍ഡ് ഗോള്‍ഡാണോയെന്നു ഫോട്ടോയിലൂടെ തിരിച്ചറിയാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ സ്വര്‍ണത്തിന്റെ വിപണിമൂല്യം കണക്കിലെടുക്കാന്‍ ഫോട്ടോ ഗ്രാഫ് ഉപയോഗിക്കാന്‍ ആവില്ല.

വ്യക്തമായ തെളിവ് ഇല്ലാത്ത സാഹചര്യത്തില്‍ ഫോട്ടോയില്‍ നിന്നു ലഭിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കുന്നത് ഗുണകരമാവില്ല.

ഫോട്ടോയില്‍ കാണുന്ന സ്വര്‍ണം യഥാര്‍ഥമാണോ അല്ലയോ എന്നു തിരിച്ചറിയാനുള്ള സാങ്കേതികത ഇനിയും ലഭ്യമായിട്ടില്ലെന്നും കോടതി പറഞ്ഞു.

മുസ്‌ലിം വിവാഹമോചന നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹമോചിതയാവുന്ന സ്ത്രീക്ക് പുനര്‍വിവാഹം വരെ ജീവനാംശം ലഭിക്കുന്നതിന് അര്‍ഹതയുണെ്ടന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹമോചനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ സ്വത്ത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിനു നടപടി ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.