Latest News

മച്ചംപാടി മഖാം ഉറൂസ് മാര്‍ച്ച് 6 ന് : മത പ്രഭാഷണം ഫെബ്രുവരി 24 മുതല്‍

മഞ്ചേശ്വരം:[www.malabarflash.com] ചരിത്രപ്രസിദ്ധമായ മച്ചം പാടി മഖാം ഉറൂസ് ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 6 വരെ നടക്കും . ഫെബ്രുവരി 24 ന് ബുധനാഴ്ച്ച രാവിലെ 10 മണിക്ക് സയ്യിദ് അതാവുല്ലാഹ് തങ്ങള്‍ ഉദ്യാവരം പതാക ഉയര്‍ത്തും. മഗ്‌രിബ് നിസ്‌കാരത്തിന്‍ ശേഷം നടക്കുന്ന കൂട്ടു പ്രാര്‍ത്തനക്ക് സയ്യിദ് എസ്.എസ് മുത്തുക്കോയ തങ്ങള്‍ ലക്ഷദ്വീപ് നേത്രത്വം നല്‍കും. രാത്രി 8 മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി അധ്യക്ഷത വഹിക്കും. സ്ഥലം മുദരീസ് ബഷീര്‍ ബാഖവി സ്വാഗതം പറയും. സയ്യിദ് ഇബ്രാഹിം ഖലീല്‍ തങ്ങള്‍ കടലുണ്ടി ഉദ്ഘാടനം ചെയ്യും . അലിക്കുഞ്ഞി ഉസ്താദ് ശിറിയ ദുആക്ക് നേത്രത്വം നല്‍കും. ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.

25 ന് സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോള്‍ ദുആക്ക് നേത്രത്വം നല്‍കും. ആധുനിക യുഗത്തില്‍ ഇസ്ലാമിന്റെ പ്രസക്തി എന്ന വിഷയത്തില്‍ ഖലീല്‍ ഹുദവി മൊഗ്രാല്‍ പ്രഭാഷണം നടത്തും.

26 ന് ആധുനിക യുഗത്തില്‍ മുസ്ലിം സ്ത്രീ സമൂഹം എന്ന വിഷയത്തില്‍ റഫീഖ് സഅദി ദേലമ്പാടിയും 27 ന് കുടുമ്പ ജീവിതം ഇസ്ലാമില്‍ എന്ന വിഷയത്തില്‍ കെ.പി ഹുസൈന്‍ സ അദി കെ.സി റോഡും, 28 ന് മരണാനന്തര ജീവിതം എന്ന വിഷയത്തില്‍ അബ്ദുല്‍ അസീസ് അശ്രഫി പാണത്തൂരും, 29 ന് വഴി തെററിപ്പിക്കുന്ന വിസ്മയ ലോകം എന്ന വിഷയത്തില്‍ മജീദ് ബാഖവിയും പ്രഭാഷണം നടത്തും.

മാര്‍ച്ച് 1 ന് അസര്‍ നിസ്‌കാരത്തിന്‍ ശേഷം നടക്കുന്ന സ്വലാത്ത് വാര്‍ഷികത്തിന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ നേത്രത്വം നല്‍കും. ഇസ്മയില്‍ മദനി സംബന്ധിക്കും . രാത്രി 8 മണിക്ക് അന്ത്യ നാളിന്റെ ലക്ഷണം എന്ന വിഷയത്തില്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അല ഖാസിമിയും, 2 ന് നരകത്തിന്റെ ഭയാനകത എന്ന വിഷയത്തില്‍ ഹംസ മിസ്ബാഹി ഓട്ടപ്പദവ് പ്രഭാഷണം നടത്തും.

3 ന് വ്യാഴാഴ്ച്ച സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ദുആക്ക് നേത്രത്വം നല്‍കും. അബ്ദുല്‍ ജബ്ബാര്‍ സഖാഫി പ്രഭാഷണം നടത്തും. 4 ന് സോഷ്യല്‍ മീഡിയയില്‍ വഴി തെറ്റുന്ന യുവത എന്ന വിഷയത്തില്‍ കീച്ചേരി അബ്ദുല്‍ ഗഫൂര് മൗലവി പ്രഭാഷണം നടത്തും.

5 ന് ശനിയാഴ്ച്ച വക്കുന്നേരം 5 മണിക്ക് പ്രതിനിധി സമ്മേളനം നടക്കും സമ്മേളനത്തില്‍ കര്‍ണ്ണാടക മന്ത്രിമാരായ രാമനാഥ റായ്, യു.ടി ഖാദര്‍, പി.ബി അബ്ഫ്ദുല്‍ റസാഖ് എം.എല്‍.എ തുടങ്ങിയ വിവിധ നേതാക്കളും സാമൂഹിക പ്രവര്ത്തകരും സംബന്ധിക്കും.

രാത്രി 8 മണിക്ക് നടക്കുന്ന സമാപന സംഗമം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യും. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. കോട്ടുമല ബാപ്പു മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. ത്വാഖ അഹ്മദ് മുസ്ലിയാര്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മുഖ്യ അതിഥിയായിരിക്കും. പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ ദുആക്ക് നേത്രത്വം നല്‍കും. മാര്‍ച്ച് 6 ഞ്യായരാഴ്ച്ച രാവിലെ 11 മണിക്ക് മൗലീദ് പാരായണവും അന്നദാനവും നടക്കും



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.