Latest News

മഹാരാഷ്ട്രയില്‍ 13 വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

റായ്ഗഢ്:[www.malabarflash.com] മഹാരാഷ്ട്രയിലെ റായ്ഗഡില്‍ 13 വിദ്യാര്‍ഥികള്‍ തിരയില്‍പെട്ട്‌ മുങ്ങിമരിച്ചു. മുരുഡ് ബീച്ചില്‍ വിനോദയാത്രയ്ക്കായി പോയ കോളജ് വിദ്യാര്‍ഥികളാണ് ദുരന്തത്തില്‍ പെട്ടത്. പുണെ ഇനാംദാര്‍ കോളജിലെ വിദ്യാര്‍ഥികളാണ് ദുരന്തത്തില്‍ മരിച്ചത്.

10 പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് മുങ്ങിമരിച്ചത്. ഇനാംദാര്‍ കോളജിലെ 115 വിദ്യാര്‍ഥികളാണ് വിനോദയാത്രക്കായി മുരുഡ് ബീച്ചിലെത്തിയത്. അപകടത്തില്‍ പെട്ട അഞ്ച് വിദ്യാര്‍ഥികള്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.

മൂന്നു ബസ്സുകളിലായാണ് വിദ്യാര്‍ഥികള്‍ക്ക് ബീച്ചിലെത്തിയത്. വൈകുന്നേരം നാല് മണിയോടെയാണ്‌ അപകടം നടന്നത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.