Latest News

തൃക്കണ്ണാട് ആറാട്ടിന് കൊടിയേറി; തീരപ്രദേശം ഉത്സവലഹരിയില്‍

ഉദുമ[www.malabarflash.com]: തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്രം ആറാട്ട് ഉത്സവത്തിനു ഞായറാഴ്ച കൊടിയേറിയതോടെ തീരപ്രദേശം ഉത്സവലഹരിയില്‍.

ശനിയാഴ്ച തൃക്കണ്ണാട് ആറാട്ടു കഴിഞ്ഞു പിറ്റേന്ന് പാലക്കുന്ന് ഭരണി ഉത്സവത്തിന് കൊടിയേറും രണ്ടാഴ്ച ക്കാലത്തെ ഉത്സവത്തിന് പള്ളിക്കര, ഉദുമ, ചെമ്മനാട് പഞ്ചായത്തുകളിലെ എല്ലാ വീടുകളിലെ ഒരാളെങ്കിലും ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടുന്നത് കാലങ്ങളായുള്ള പതിവാണ്.

ഞായറാഴ്ച രാവിലെ ചന്ദ്രഗിരി ശാസ്താക്ഷേത്രത്തില്‍ നിന്നുംഎഴുന്നെള്ളത്ത് എത്തിയശേഷമാണ് തൃക്കണ്ണാട് കൊടിയേറിയത്. ഉച്ചില്ലത്ത് പദ്മനാഭ തന്ത്രി കാര്‍മ്മികത്വം വഹിച്ചു, തുടര്‍ന്ന് ആയിരങ്ങള്‍ക്ക് അന്നദാനവും ഉണ്ടായിരുന്നു.

മാര്‍ച്ച് രണ്ടിന് അഷ്ടമി വിളക്കുത്സവവും വെള്ളിയാഴ്ച പള്ളിവേട്ട ഉത്സവവും നടക്കും. വെള്ളിയാഴ്ചയും അന്നദാനം ഉണ്ട്. ആറാട്ടുത്സവം ശനിയാഴ്ച്‌യായിരിക്കും. വൈകിട്ടു നാല് മണിക്ക് ആറാട്ട് എഴുന്നെള്ളത്തു ആറാട്ട് കടവിലേക്ക് പുറപ്പെടും. വിവിധ കേന്ദ്രങ്ങളില്‍ എഴുന്നെള്ളത്തിന് വരവേല്‍പ്പുണ്ടാകും.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.