Latest News

ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സമ്മേളനം തുടങ്ങി



കാസര്‍കോട്:[www.malabarflash.com]സംസ്ഥാന ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സമ്മേളനത്തിന് കാസര്‍കോട്ട് പ്രൗഢഗംഭീര തുടക്കം. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്് എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിച്ചു.

യഹ് യ തളങ്കര പതാക ഉയര്‍ത്തി. സയ്യിദ് അത്താഹുള്ള തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. മെട്രോ മുഹമ്മദ് ഹാജി, എം.സി ഖമറുദ്ദീന്‍, സി മുഹമ്മദ് കുഞ്ഞി, മൂസ ബി ചെര്‍ക്കള, സുബൈര്‍ നെല്ലിക്കാപ്പറമ്പ്, സിപി അബ്ദുല്ല, ഡോ മുഹമ്മദ് ഇബ്രാഹിം പാവൂര്‍, ഇബ്രാഹിം ഹാജി, സിദ്ദീഖ് നദ്‌വി ചേരൂര്‍, എ.എ ജലീല്‍, എം.എ ഖാസിം മുസ്്‌ലിയാര്‍, യു.എം അബ്ദുല്‍ റഹ്്മാന്‍ മൗലവി, ടി.ഇ അബ്ദുള്ള, മൊയ്തീന്‍ കൊല്ലമ്പാടി, അഡ്വ സി.എന്‍ ഇബ്രാഹിം, എം.എ മക്കാര്‍ പ്രസംഗിച്ചു.

മഹല്ല് സംഗമം കേരള വഖഫ് ബോര്‍ഡ് അംഗം അഡ്വ പി.വി സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സി.ടി അബ്ദുല്‍ ഖാദര്‍ ഹാജി, ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് പ്രസംഗിച്ചു. വി്ദ്യാഭ്യാസ സെമിനാര്‍ കര്‍ണാടക ബ്യാരി സാഹിത്യ അക്കാദമി പ്രസിഡണ്ട് ബി.എ മുഹമ്മദ് ഹനീഫ് ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, പ്രൊഫ സി.എ മഹമൂദ്, റസാഖ് തായലക്കണ്ടി, മഹറൂഫ് ഹുദവി പ്രസംഗിച്ചു.

പ്രതിനിധി സമ്മേളനം തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. മുസ്തഫ മുണ്ടുംപാറ ആമുഖ പ്രഭാഷണം നടത്തും. അര്‍ജുന്‍ സിംഗ് അവാര്‍ഡ് ഡോ. സി.പി. ബാവ ഹാജിക്ക് ഉമ്മന്‍ചാണ്ടി സമ്മാനിക്കും. നടുക്കണ്ടി അബൂബക്കര്‍ പരിചയപ്പെടുത്തും. സി. മുഹമ്മദ് കുഞ്ഞി സ്വാഗതം പറയും.

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, ഫൗസിയ ചൗധരി, ഡോ. കെ.എ മുനീര്‍ ബാവ ഹാജി, ഡോ പി.എ ഇബ്രാഹിം ഹാജി, കേശവപ്രസാദ് നാനിഹിതുളു, വൈ.എം അബ്ദുല്ലക്കുഞ്ഞി, അഡ്വ. സി.കെ ശ്രീധരന്‍, വെരി റവ: ജോര്‍ജ് എലുക്കുന്നേല്‍, പി. ഗംഗാധരന്‍ നായര്‍, എ. അബ്ദുല്‍ റഹ്മാന്‍, പാദൂര്‍ കുഞ്ഞാമു ഹാജി, സണ്ണി ജോസഫ്, ലത്തീഫ് ഉപ്പള ഗേറ്റ്, ഡോ. മുഹമ്മദ് ഇബ്രാഹിം പാവൂര്‍ പ്രസംഗിക്കും.

11.30ന് ഉദ്‌ബോധന സമ്മേളനം സി.ടി. അഹമ്മദലിയുടെ അധ്യക്ഷതയില്‍ ഡോ. നസീര്‍ ''ന്യൂനപക്ഷ അവകാശങ്ങളും സര്‍ക്കാര്‍ ക്ഷേമപദ്ധതികളും'' എന്ന വിഷയത്തില്‍ വിഷയാവതരണം നടത്തും. സുബൈര്‍ നെല്ലിക്കാപ്പറമ്പ് ''വിദ്യാഭ്യാസ ആനുകൂല്യങ്ങളും ഗ്രാന്റുകളും'' എന്ന വിഷയത്തില്‍ വിഷയാവതരണം നടത്തും. ഹുസ്സന്‍ കരുവാരക്കുണ്ട് മൗലാനാ ആസാദ് ഫൗണ്ടേഷന്‍ പദ്ധതികള്‍ വിശദീകരിക്കും. എം.എ. മക്കാര്‍ സ്വാഗതവും അഷ്‌റഫ് എടനീര്‍ നന്ദിയും പറയും.

1.30ന് സമാപന സമ്മേളനം സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തും. കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്യും. മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. ഹാജി ഇബ്രാഹിം കൊടിജാല്‍ മുഖ്യാതിഥിയായിരിക്കും. മൊയ്തീന്‍ കൊല്ലമ്പാടി സ്വാഗതം പറയും. പി.എ. മുഹമ്മദ് ഹനീഫ്, അബ്ദുല്‍ റഹ്മാന്‍ പെരിങ്ങാടി, മുഹമ്മദ് കുഞ്ഞി ചായിന്റടി, എ.എം. മുഹമ്മദ് മുബാറക് ഹാജി, അബ്ദുല്ല മുഗു, നിസാര്‍ ഒളവണ്ണ, കെ. മൊയ്തീന്‍ കോയ അത്തോളി, സലാം പറവണ്ണ, എ.കെ. മുസ്തഫ തിരുവനന്തപുരം, കെ.കെ. മുഹമ്മദ്, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സി. ഹംസ, വി.കെ.പി. ഇസ്മായില്‍ ഹാജി, അസീസ് ഹാജി അക്കര, പി.കെ. അബ്ദുല്ലക്കുഞ്ഞി പ്രസംഗിക്കും.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.