Latest News

ലജ്‌നത്തിന്റെ തണലില്‍ രണ്ടു യുവതികള്‍ക്ക് മംഗല്യഭാഗ്യം

കാസര്‍കോട്:[www.malabarflash.com] കാരുണ്യത്തിന്റെ ഉറവവറ്റാത്ത നാട്ടുകൂട്ടത്തിന്റെ സ്‌നേഹമംഗളങ്ങള്‍ ഏറ്റുവാങ്ങി രണ്ടു യുവതികള്‍ വിവാഹിതരായി. ബെദിര ലജ്‌നത്ത് മസാലിഹില്‍ മുസ്ലിമീന്‍ സംഘടനയുടെ 40-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നികാഹ് ചടങ്ങിലാണ് നിര്‍ധനരായ രണ്ടു പെണ്‍കുട്ടികളുടെ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ മിന്നുകെട്ട് നടന്നത്.

മര്‍ഹും ബിഎംസി നഗറില്‍ നടന്ന നികാഹ് ചടങ്ങിന് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കാര്‍മികത്വം വഹിച്ചു. അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി ഉദ്ഘാടനം ചെയ്തു. അഹമ്മദ് ദാരിമി ഖുതുബക്ക് നേതൃത്വം നല്‍കി. ഹമീദ് ബെദിര അധ്യക്ഷത വഹിച്ചു. 

ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി, ബി.എം.എ മുഹമ്മദ് ഹാജി, ബി.എ കുഞ്ഞഹമ്മദ്, ബി.എച്ച് മുഹമ്മദ്, ഖാലിദ് ഹാജി ചാല, സി.എ അബ്ദുല്ലക്കുഞ്ഞി, ബി.എ അബ്ദുല്ലക്കുഞ്ഞി ഹാജി, ഇബ്രാഹിം ഹാജി, ഇ അബ്ദുല്‍ റഹ്മാന്‍ കുഞ്ഞ്, അബ്ദുല്ല ഹാജി സുല്‍ത്താന്‍ നഗര്‍, ബി.എസ് അബ്ദുല്ല, ബി.എം.സി ബഷീര്‍, അബ്ദുല്‍ റസാഖ് ഹാജി, ബി.എം.സി അബ്ബാസ്, എന്‍.എം സിദ്ദീഖ്, അബൂബക്കര്‍, ബി.എച്ച് സൈനുദ്ദീന്‍, സി.എ മുഹമ്മദ്, എ.എ ഇബ്രാഹിം, ഹനീഫ് മീത്തല്‍, പി.കെ ഹാരിസ്, ബഷീര്‍ കുന്നില്‍, ബി.എ സലാം പ്രസംഗിച്ചു. ഹാരിസ് ബെദിര സ്വാഗതവും സലാഹുദ്ദീന്‍ നന്ദിയും പറഞ്ഞു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.