Latest News

കൊടുവള്ളിയില്‍ മുസ്‍ലിം ലീഗില്‍ വിമത നീക്കം; മണ്ഡലം ജനറല്‍ സെക്രട്ടറി രാജിവെച്ചു

കോഴിക്കോട്:[www.malabarflash.com] കോഴിക്കോട് കൊടുവള്ളിയില്‍ മുസ്‍ലിം ലീഗില്‍ വിമത നീക്കം. കൊടുവള്ളിയിലേക്ക് ലീഗ് തീരുമാനിച്ച സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന നിലപാടുമായി മുസ്‍ലിം ലീഗ് കൊടുവള്ളി മണ്ഡലം ജനറല്‍ സെക്രട്ടറി കാരാട്ട് റസാഖ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും ഇടതുപക്ഷത്തിന്റെ പിന്തുണ തേടിയിട്ടുണ്ടെന്നും കാരാട്ട് റസാഖ് വ്യക്തമാക്കി.

മുസ്‍ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന എംഎ റസാഖാണ് കൊടുവള്ളിയിലെ മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി. എംഎ റസാഖിനെ അംഗീകരിക്കാനാവില്ലെന്നും കൊടുവള്ളിയില്‍ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്നും മണ്ഡലം സെക്രട്ടറിയായിരുന്ന കാരാട്ട് റസാഖ് ആവശ്യപ്പെട്ടിരുന്നു. ലീഗ് നേതൃത്വം ഇതംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് കാരാട്ട് റസാഖ്  പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.

രാജിക്കത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഫാക്സയച്ച കാരാട്ട് റസാഖ് കൊടുവള്ളിയില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. സ്വതന്ത്രനായി മത്സരിച്ചാല്‍ പിന്തുണക്കുമെന്ന് റസാഖിന് സിപിഎം ഉറപ്പു നല്‍കിയിട്ടുണ്ട് എന്നറിയുന്നു. 

രണ്ടാഴ്ചയായി കാരാട്ട് റസാഖുമായി സിപിഎം ആശയവിനിമയം നടത്തി വരികയായിരുന്നു. അതിനിടെയാണ് റസാഖ് രാജി പ്രഖ്യാപിച്ചത്. 

കാരാട്ട് റസാഖിനെതിരെ കൊടുവള്ളിയില്‍ മുസ്‍ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.