Latest News

ആശുപത്രികെട്ടിടത്തില്‍ നിന്നും ചാടി രോഗി ജീവനൊടുക്കി

തിരുവനന്തപുരം:[www.malabarflash.com] തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രികെട്ടിടത്തിന് മുകളില്‍നിന്ന് ചാടി രോഗി ജീവനൊടുക്കി. തമിഴ്‌നാട് പിക്കണംകോട് ഐരംപൂക്കടല്‍ സ്വദേശി മണികണ്ഠനാ(27)ണ് മരിച്ചത്.

ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ആശുപത്രിയുടെ പത്താം നിലയില്‍ നിന്ന് ചാടി ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

കുറച്ചു ദിവസങ്ങളായി പനിയെ തുടര്‍ന്ന് ഇവിടെ ചികിത്സയിലായിരുന്നു മണികണ്ഠന്‍. ശനിയാഴ്ച രക്ത സാമ്പിള്‍ പരിശോധനയില്‍ ക്ഷയരോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്രെ മനോവിഷമത്തിലാവാം ജീവനൊടുക്കിയതെന്നാണ് കരുതുന്നത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.