ദുബായ്:[www.malabarflash.com] നാടാകെ പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ ആരവമുയരുമ്പോള്‍ യഥാര്‍ത്ഥ സ്വര്‍ണക്കപ്പുമായി തളങ്കര ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍സ്(ടിഫ) ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ദുബായില്‍ കളമൊരുങ്ങുന്നു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
ഫുട്‌ബോളിന്റെ മരക്കാന എന്ന് വിശേഷിപ്പിക്കപ്പെടുന്ന തളങ്കരയിലെ പ്രമുഖ ഫുട്‌ബോള്‍ ടീമുകളെ അണിനിരത്തിയാണ് ദുബായില്‍ ഈ മാസം 11ന് ടിഫ ചാമ്പ്യന്‍ഷിപ്പിന് തുടക്കം കുറിക്കുന്നത്.
ടൂര്‍ണമെന്റ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ആവേശമുണര്‍ത്തി ടിഫയുടെ മുഖ്യ ആകര്‍ഷണമായ സ്വര്‍ണ്ണ കപ്പ് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മ്മിനല്‍ 3ല്‍ സ്വീകരിച്ചു. ഇറ്റാലിയന്‍ നിര്‍മ്മിത 24 കാരറ്റ് കപ്പ് കമ്പനി പ്രതിനിധി മോറിസ് ക്രോസ്സാ ടിഫ സംഘാടകര്‍ക്ക് കൈമാറി.
65 സെ.മി ഉയരവും 25 സെ.മി വീതിയുമുള്ള കപ്പ് ഏറെ ആകര്‍ഷകമാണ്. യഥാര്‍ത്ഥ സ്വര്‍ണക്കപ്പുമായി ടിഫാ സംഘാടകര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനൊരുങ്ങുമ്പോള്‍ ദുബായിലെ മലയാളികളായ ഫുട്‌ബോള്‍ പ്രേമികള്‍ അതിരറ്റ പ്രതീക്ഷയോടെയാണ് ടൂര്‍ണമെന്റ് കാത്തിരിക്കുന്നത്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment