Latest News

മരിച്ചയാളെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവിന് എട്ട് വര്‍ഷം ജയില്‍ശിക്ഷ

കാന്‍ബറ:[www.malabarflash.com] മരിച്ചയാളെ ‘കൊന്ന’ കേസില്‍ യുവാവിന് എട്ട് വര്‍ഷം തടവ് ശിക്ഷ. ഓസ്‌ട്രേലിയയിലെ കാന്‍ബറയിലാണ് വിചിത്രമായ കോടതിവിധിയും ശിക്ഷയും. റോക്കി മറ്റ്‌സ്‌കാസ്സി എന്ന 31കാരനെ കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ. 39 കാരനായ ഡാനിയല്‍ ജെയിംസ് ഡാരിംഗ്ടണിനാണ് അപൂര്‍വത്തില്‍ അത്യപൂര്‍വ്വമായ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നത്.

ഇരുവരുടെയും സുഹൃത്തിന്റെ വീട്ടില്‍ വച്ച് രണ്ട് വര്‍ഷം മുന്‍പായിരുന്നു സംഭവം. ഒരു തോക്കിന്റെ പേരില്‍ റോക്കി മറ്റ്‌സ്‌കാസ്സിയും ഡാനിയല്‍ ജെയിംസ് ഡാരിംഗ്ടണും തമ്മില്‍ പിടിവലിയുണ്ടായി. പിടിവലിക്കിടെ റാക്കി മറ്റ്‌സ്‌കാസ്സിക്ക് നേരെ തോക്ക് വച്ച് ഡാനിയല്‍ വെടിയുതിര്‍ത്തു. റാക്കി ജീവനോടെയുണ്ട് എന്ന ധാരണയിലായിരുന്നു വധശ്രമം. ഇത് റാക്കിയെ കൊല്ലാന്‍ വേണ്ടി ഡാനിയല്‍ ആസൂത്രണം ചെയ്തതാണ് എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

എന്നാല്‍ ഡാനിയലിന്റെ വെടിയേറ്റല്ല റാക്കിയുടെ മരണം എന്ന് വാദപ്രതിവാദങ്ങള്‍ക്ക് ഇടെ കോടതി കണ്ടെത്തി. ഡാനിയേല്‍ വെടിയുതിര്‍ക്കും മുമ്പേ റാക്കി മരിച്ചു. ഇത് ഡാനിയല്‍ മനസിലാക്കിയില്ല. മറ്റാരുടെയോ വെടിയേറ്റാണ് റാക്കി മരിച്ചത് എന്ന നിഗമനത്തില്‍ കോടതി എത്തി. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ തെളിവില്ലാത്തതിനാല്‍ പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. റാക്കിയെ കൊല്ലാന്‍ വേണ്ടി ഡാനിയല്‍ മനഃപൂവം വെടിവെച്ചതാണ് എന്ന പ്രൊസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. റാക്കി മരിച്ചു എന്നറിയാതെ ഡാനിയല്‍ വെടിവെച്ചുവെങ്കിലും പ്രതിയുടേത് വധശ്രമമാണ് എന്ന വാദവും കോടതി ശരിവെച്ചു.

വാദം പുരോഗമിക്കുന്നതിനിടെ സമാനമായ കേസ് പരാമര്‍ശിക്കാന്‍ പ്രോസിക്യൂഷനോ പ്രതിഭാഗത്തിനോ കഴിഞ്ഞില്ല. കേസ് പ്രത്യേകതയുള്ളതും അപൂര്‍വ്വവുമാണ് എന്ന് അന്തിമ വിധി പറയുന്നതിന് മുമ്പ് തന്നെ സുപ്രീംകോടതി നിരീക്ഷിച്ചു. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കോഗ്‌ലാന്‍ ആണ് കേസ് പരിഗണിക്കവെ കഴിഞ്ഞ ഡിസംബറില്‍ അസാധാരണ നിരീക്ഷണം നടത്തിയത്.

ഒരാളെ കൊല്ലണം എന്ന ഉദ്യേശത്തോടെ കുറ്റകൃത്യം ചെയ്താല്‍ അത് വധശ്രമമായി കണക്കാക്കും. ഇരയാക്കപ്പെട്ട വ്യക്തി ജീവിച്ചിരിക്കുന്നോ മരിച്ചോ എന്നതല്ല വിഷയം, പ്രതിയുടെ ക്രിമിനല്‍ മാനസികാവസ്ഥയാണ് പരിഗണിക്കുന്നത്. അതാണ് വിക്ടോറിയ സംസ്ഥാനത്ത് വധശ്രമത്തിന് നല്‍കിയിരിക്കുന്ന നിര്‍വചനമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാല്‍ കുറ്റവാളിയെന്ന് കണ്ടെത്തപ്പെട്ട ഡാനിയലിന് അഞ്ച് വര്‍ഷത്തെ പരോള്‍ അനുവദിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധി അനുസരിച്ച് ഡാനിയല്‍ ജെയിംസ് ഡാരിംഗ്ടണ്‍ ഉടന്‍ ജയില്‍ മോചിതനാവും.



Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.