Latest News

കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവിലും രാജഗോപാല്‍ നേമത്തും മത്സരിക്കും; ശോഭ പാലക്കാട്ടും കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും; ബിജെപി 22 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം:[www.malabarflash.com] വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. രണ്ടു സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവില്‍ നിന്നു ജനവിധി തേടും. മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ പതിവുപോലെ നേമത്തു നിന്നു തന്നെയാണ് മത്സരിക്കുന്നത്. മഹിളാ മോര്‍ച്ചാ നേതാവ് ശോഭാ സുരേന്ദ്രന്‍ പാലക്കാട്ടു നിന്ന് മത്സരിക്കും. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തു നിന്നും മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ കഴക്കൂട്ടത്തു നിന്നും മത്സരിക്കും. തിരുവനന്തപുരം, കാസര്‍കോട്‌ സീറ്റുകളുടെ കാര്യത്തിലാണ് ഇനിയും തീരുമാനമാകാത്തത്.

ഞായറാഴ്ച ചേര്‍ന്ന ബിജെപി തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. മറ്റു സ്ഥാനാര്‍ത്ഥികളും മണ്ഡലങ്ങളും താഴെ പറയുന്നു.
സദാനന്ദന്‍ മാസ്റ്റര്‍ (കൂത്തുപറമ്പ്)
കെപി ശ്രീശന്‍ (കോഴിക്കോട് നോര്‍ത്ത്)
സികെപത്മനാഭന്‍ (കുന്ദമംഗലം)
എ.എന്‍ രാധാകൃഷ്ണന്‍ (മണലൂര്‍)
പിഎസ് ശ്രീധരന്‍പിള്ള (ചെങ്ങന്നൂര്‍)
ജോര്‍ജ് കുര്യന്‍ (പുതുപ്പളളി)
എംടി രമേശ് (ആറന്മുള)
രവി തേലത്ത് (തവനൂര്‍)
കെകെ സുരേന്ദ്രന്‍ (പൊന്നാനി)
ബാദുഷ തങ്ങള്‍ (മലപ്പുറം)
രേണു സുരേഷ് (കോങ്ങാട്)
ഷാജുമോന്‍ വട്ടേക്കാട് (ചേലക്കര)
എ നാഗേഷ് (പുതുക്കാട് )
എന്‍കെ മോഹന്‍ദാസ് (എറണാകുളം)
എന്‍ ചന്ദ്രന്‍ (ദേവികുളം)
പിഎം വേലായുധന്‍ (മാവേലിക്കര)
വി മുരളീധരന്‍(കഴക്കൂട്ടം)
പി.കെ കൃഷ്ണദാസ് (കാട്ടാക്കട)
എ.എന്‍ രാധാകൃഷ്ണന്‍ (മണലൂര്‍).





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.