Latest News

പാവപ്പെട്ട രോഗികള്‍ക്ക് കൈതാങ്ങായി തണല്‍ എരോല്‍ മെഡികെയര്‍ പദ്ധതി തുടങ്ങി

ഉദുമ[www.malabarflash.com]: കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട 100 രോഗികള്‍ക്ക് കാരുണ്യത്തിന്റെ കൈതാങ്ങുമായി എരോല്‍ തണല്‍ ചാരിററബിള്‍ ട്രസ്റ്റ് ഒരു വര്‍ഷത്തേക്ക് സൗജന്യമായി മരുന്ന് വിതരണം നടത്തുന്ന തണല്‍ മെഡികെയര്‍ പദ്ധതി, ജില്ലാ പഞ്ചായത്ത് അംഗം പാദൂര്‍ കുഞ്ഞാമു ഹാജി രോഗികള്‍ക്ക് മെഡിക്കല്‍ കാര്‍ഡ് നല്‍കി ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ് ചെയര്‍മാന്‍ ബങ്കണ ഹസ്സന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദാലി പരിപാടി ഉദ്ഘാടനം ചെയ്തു.

മെഡിക്കല്‍ ഓഫീസര്‍ ഡോ.എം മുഹമ്മദ്, ബ്‌ളോക്ക് പഞ്ചായത്ത് അംഗം ആയിഷാബി, ഗ്രാമ പഞ്ചായത്ത് അംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍, മുല്ലച്ചേരി അബ്ദുല്‍ ഖാദര്‍ ഹാജി, മൂസ മുഹമ്മദ്, സി.എച്ച് മുഹമ്മദ്കുഞ്ഞി, വാസു മാങ്ങാട് പ്രസംഗിച്ചു.
ശരീഫ് എരോല്‍ സ്വാഗതവും, നാസര്‍ എരോല്‍ നന്ദിയും പറഞ്ഞു.






No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.