പയ്യന്നൂര്‍:[www.malabarflash.com] കണ്ടങ്കാളിയില്‍ നിര്‍മ്മാണ ജോലിക്കിടെ മാര്‍ബിള്‍ തലയിലേക്ക് മറിഞ്ഞ് വീണ് രാജസ്ഥാന് സ്വദേശി സോബിര്‍ ജാദവ് (19) മരണപ്പെട്ടു.
കാലിന് സാരമായി പരിക്കേറ്റ രാംബിറിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പയ്യന്നൂര്‍ എസ്ഐ ശ്രീനിവാസന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടു പോകും.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
കഴിഞ്ഞ അഞ്ച് ദിവസത്തോളമായി ആറോളം രാജസ്ഥാന് സംസ്ഥാനക്കാരായ തൊഴിലാളികള്‍ കണ്ടങ്കാളിയിലെ കെ.ലക്ഷ്മണന് പുതുതായി നിര്‍മ്മിക്കുന്ന വീട്ടില്‍ മാര്‍ബിള്‍ ജോലിയില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മണിയോടെ മാര്‍ബിള്‍ നീക്കുന്നതിനിടയില്‍ അട്ടിമറിഞ്ഞ് സോബിര്‍ ജാദവിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. കൂടെ ജോലി ചെയ്തിരുന്ന രാംബിറിന്റെ കാലും ഇതിനടിയില്പെട്ടു. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ മാര്‍ബിള്‍ നീക്കി പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെത്തിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ സോബിര്‍ ജാദവിനെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും രാത്രി 9 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
കാലിന് സാരമായി പരിക്കേറ്റ രാംബിറിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പയ്യന്നൂര്‍ എസ്ഐ ശ്രീനിവാസന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടു പോകും.
യാതൊരു സുരക്ഷയും ഏര്‍പ്പെടുത്താതെയാണ് കരാറുകാര്‍ അന്യ സംസ്ഥാന തൊഴിലാളികളെ കേരളത്തിലെത്തിച്ച് ജോലി ചെയ്യിപ്പിക്കുന്നതെന്ന പരാതി വ്യാപകമാണ്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment