ഉദുമ[www.malabarflash.com]: ജില്ലാ പോലീസ് ജനമൈത്രി സുരക്ഷാപദ്ധതി നിര്‍ഭയയുടെ ഭാഗമായി ഉദുമ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി ഡി എസ്-ന്റെയും വനിതാ സര്‍വ്വീസ് സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ വനിതകള്‍ക്കുളള സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഉദുമ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക ഉദ്ഘാടനം ചെയ്തു. കാസര്‍കോട് എസ് ഐ രജ്ഞിത് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജനമൈത്രി നോഡല്‍ ഓഫീസറായ ഡി വൈ എസ് പി (ഡി സി ആര്‍ ബി) കെ ദാമോദരന്‍ പദ്ധതി വിശദീകരണം നടത്തി. ബേക്കല്‍ എസ് ഐ എ ആദംഖാന്‍, ഉദുമ വനിതാ സര്‍വ്വീസ് സഹകരണ സംഘം പ്രസിഡണ്ട് ലക്ഷ്മി, സെക്രട്ടറി ബി കൈരളി എന്നിവര്‍ സംസാരിച്ചു.
ഉദുമ പഞ്ചായത്ത് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഗീതാഗോവിന്ദന്‍ സ്വാഗതവും കാസര്‍കോട് എ എസ് ഐ കെ പി വി രാജീവന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment