Latest News

ജിലേബി മണക്കുന്ന ഓര്‍മ്മകളുമായി അവര്‍ സംഗമിച്ചു

ബോവിക്കാനം:[www.malabarflash.com] ഒരേ സ്ഥാപനത്തില്‍ വ്യത്യസ്‌ത കാലയളവുകളില്‍ പണിയെടുത്ത തൊഴിലാളികള്‍ തങ്ങളുടെ തൊഴിലോര്‍മ്മകളുമായി വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒത്തുകൂടി. ബോവിക്കാനം ചോയിസ്‌ ബേക്കറയിലെ പഴയകാല ജീവനക്കാരാണ്‌ അപൂര്‍വ്വമായ സംഗമത്തിന്‌ വേദിയൊരുക്കിയത്‌.

പഠനടത്തൊടൊപ്പവും പഠനം കഴിഞ്ഞും ജീവിതത്തിന്റെ പുതിയ മാര്‍ഗ്ഗം തേടി പോകും മുമ്പ്‌ തങ്ങള്‍ക്ക്‌ ആശ്രയമായി മാറിയ സ്ഥാപനത്തോടുള്ള ആത്മബന്ധം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ്‌ അവര്‍ ജിലേബി മണക്കുന്ന ഓര്‍മ്മ എന്ന പേരില്‍ ഒരിക്കല്‍ കൂടി സംഗമിച്ചത്‌.
പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ജോസ്‌ തയ്യില്‍ ഉദ്‌ഘാടനം ചെയ്‌തു. റിഷാദ്‌ അഹമ്മദ്‌ അധ്യക്ഷത വഹിച്ചു. സിറാജ്‌ പന്നടുക്കം സ്വാഗതം പറഞ്ഞു. 

എബി കുട്ടിയാനം,.ഹംസ ചോയിസ്‌, മസൂദ്‌ ബോവിക്കാനം, ബി.കെ.ഹംസ, ശ ജാസര്‍ പൊവ്വല്‍ സംസാരിച്ചു. എന്‍ഡോസള്‍ഫാന്‍ സ്‌നേഹസംഗമത്തിന്റെ ശില്‌പികളായ എം.സി.സി മുതലപ്പാറ, ജുനൈദ്‌ ആലൂര്‍ എന്നിവര്‍ക്ക്‌ ഉപഹാരം നല്‍കി.



Keywords:Kasaragod,  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.