Latest News

ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഹെല്‍മെറ്റ് സൗജന്യമായി നല്‍കണം

തിരുവനന്തപുരം:[www.malabarflash.com 29.03.2015/22:45] ഇരുചക്ര വാഹനങ്ങള്‍ ഇനിമുതല്‍ ഹെല്‍മെറ്റും സൗജന്യമായി നല്‍കാന്‍ തീരുമാനം. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാഹനനിര്‍മാതാക്കളുടെ യോഗത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി ഈ തീരുമാനം എടുത്തത്.

ഐഎസ്‌ഐ നിലവാരത്തിലുള്ള ഹെല്‍മെറ്റുകളാണ് നല്‍കേണ്ടതെന്നും തച്ചങ്കരി നിര്‍ദേശിച്ചു. ഇരുചക്ര വാഹനാപകടങ്ങള്‍ മൂലമുള്ള മരണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ഇരുചക്ര വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ്, റിയര്‍വ്യൂ മിറര്‍, സാരി ഗാര്‍ഡ്, ക്രാഷ് ഗാര്‍ഡ്, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി എന്നിവ ഇനി മുതല്‍ വാഹനത്തോടൊപ്പം സൗജന്യമായി നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇവയ്ക്ക് വേറെ തുക ഈടാക്കരുത്. 

നമ്പര്‍ പ്ലേറ്റിന് പോലും ഉപഭക്താക്കളില്‍ നിന്ന് അധികതുക ഈടാക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം എടുത്തത്. തീരുമാനങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ കര്‍ശനമായി നടപ്പാക്കിത്തുടങ്ങും.
ഉത്തരവു നടപ്പാക്കിയ ശേഷവും ഉപഭോക്താവിന് മേല്‍പറഞ്ഞ സാധനങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍, വില്‍പനയ്ക്കുള്ള അംഗീകാരം റദ്ദാക്കാനാണ് തീരുമാനം. ചില പ്രത്യേക കമ്പനികളുടെ ഇന്‍ഷ്വറന്‍സ് എടുക്കാന്‍ വാഹന ഡീലര്‍മാര്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കാറുണ്ട്. ഇതു പാടില്ല. ഇത്തരത്തില്‍ ഇന്‍ഷ്വറന്‍സ് എടുക്കാന്‍ നിര്‍ബന്ധിക്കുന്നത് നിയമവിരുദ്ധമാണ്. ഇഷ്ടമുള്ള ഇന്‍ഷ്വറന്‍സ് എടുക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. 

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള ബ്ലൂടൂത്ത് സംവിധാനം ഉപയോഗക്ഷമല്ലാതാക്കാനും സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.