Latest News

മാധ്യമ പ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിഎംഎസ് നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം:[www.malabarflash.com] മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട കേസില്‍ ബിഎംഎസ് ജില്ലാ നേതാവ് അറസ്റ്റില്‍. ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയ ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കടകംപള്ളി കരിക്കകം ക്ഷേത്രത്തിനു സമീപം ടിസി 79- 1789 സായി കമലില്‍ ഗോവിന്ദ് ആര്‍. തമ്പിയെയാണ് കന്റോണ്‍മെന്റ് പോലീസ് അറസ്റ്റു ചെയ്തത്. പിന്നീടു ജാമ്യത്തില്‍ വിട്ടു.

ഇതോടെ ഏഷ്യാനെറ്റ് ന്യൂസിലെ കോ- ഓര്‍ഡിനേറ്റിംഗ് എഡിറ്ററായ സിന്ധുവിനെതിരേ ഭീഷണി മുഴക്കിയ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം ഒന്‍പതായി. ഗോവിന്ദ് അറസ്റ്റിലായതറിഞ്ഞു നൂറിലധികം ബിഎംഎസ്- ബിജെപി പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയതു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

വധഭീഷണി മുഴക്കി പോസ്റ്റിട്ടയാളെ പിടികൂടിയതറിഞ്ഞു പോലീസ് സ്റ്റേഷനില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ തടയാന്‍ ബിഎംഎസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതു സംഘര്‍ഷത്തിന് ഇടയാക്കി. ഫോട്ടോ എടുക്കുന്നതും വീഡിയോയില്‍ പകര്‍ത്താനുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ശ്രമം തടയാന്‍ ശ്രമിച്ചതാണു പ്രശ്‌നത്തിനു കാരണമായത്. മാധ്യമപ്രവര്‍ത്തകരും ബിഎംഎസുകാരുമായി വാക്കു തര്‍ക്കമുണ്ടായി.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.