Latest News

കരിപ്പൂര്‍ വിമാനത്തില്‍ ബോംബ് ഉണ്ടെന്ന വ്യാജവിവരം പരിഭ്രാന്തി പരത്തി

കൊണ്ടോട്ടി:[www.malabarflash.com] കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാവോയിസ്റ്റുകള്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട യുവാവ് പിടിയില്‍. ഞായറാഴ്ച പുലര്‍ച്ചെ നാലോടെയാണു കൊണേ്ടാട്ടിക്കടുത്തു പള്ളിക്കല്‍ ബസാറില്‍ താമസിക്കുന്ന നല്ലളം കൊളത്തറ യൂനുസ് (35) ബോംബ് കഥയുമായി കരിപ്പൂരിലെത്തിയത്.

പുലര്‍ച്ചെ പോലീസിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച ബൈക്കിലാണ് ഇയാള്‍ വിമാനത്താവളത്തിലെത്തുന്നത്. സിഐഎസ്എഫ് എയ്ഡ് പോസ്റ്റിലെത്തിയ ഇയാള്‍ മാവോയിസ്റ്റുകള്‍ ഏഴിനു വിമാനത്തില്‍ ബോംബ് വച്ചതായി സുരക്ഷാ ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഇതോടെ യുവാവിനെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ ആദ്യം തന്റെ നിലപാടില്‍ ഉറച്ചുനിന്നതോടെ കേന്ദ്ര സുരക്ഷാസേന മറ്റു സുരക്ഷ ഏജന്‍സികളെ വിവരം അറിയിച്ചു. തുടര്‍ന്നു ബിടിഎസി യോഗം ചേര്‍ന്നു കാര്യങ്ങള്‍ വിലയിരുത്തി. ഉടന്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. എന്നാല്‍, യുവാവിനെ കൂടുതല്‍ ചോദ്യംചെയ്തതോടെ ഇയാള്‍ക്കു മാനസികാസ്വാസ്ഥ്യമുളളതായി വ്യക്തമായി. പിന്നീടു ബന്ധുക്കളുമായി ബന്ധപ്പെട്ടതോടെയാണു കോഴിക്കോട്ടെ ഡോക്ടറുടെ ചികിത്സ തേടുന്നതടക്കമുളള വിവരങ്ങള്‍ പോലീസിനു ലഭിച്ചത്. ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി.

ടി.വി. ചാനലുകളില്‍ രാത്രിയില്‍ വരുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ചുളള വാര്‍ത്തകളാണ് ഇയാള്‍ സ്ഥിരമായി കാണാറുളളതെന്നു പോലീസ് പറഞ്ഞു. മണിക്കൂറുകളാണു യുവാവിന്റെ ഭീഷണി മൂലം വിമാനത്താവള പ്രവര്‍ത്തനം മുള്‍മുനയിലായത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.