കണ്ണൂര്‍:[www.malabarflash.com] തലശ്ശേരി നങ്ങാറത്ത്പീടികയില്‍ കൊല്ലപ്പെട്ട എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ റഹ്‍മാന് വധഭീഷണി. അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു ഊമക്കത്താണ് അബ്ദുറഹ്‍മാന് കിട്ടിയത്. ഊമക്കത്ത് സഹിതം അബ്ദുറഹ്മാന്‍ പൊലീസില്‍ പരാതി നല്‍കി.
കൊല്ലപ്പെട്ട എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ സഹോദരന്‍ അബ്ദുറഹ്മാന് ഇന്നലെയാണ് ഭീഷണിപ്പെടുത്തിയുള്ള ഊമക്കത്ത് കിട്ടിയത്. വായിക്കാന്‍ തക്ക വ്യക്തമല്ലാത്ത കൈയ്യക്ഷരത്തില്‍ എഴുതിയിരിക്കുന്ന കത്തില്‍ അബ്ദുറഹ്മാനെ അപായപ്പെടുത്തുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഫസല്‍വധക്കേസ് പ്രതികളായ കാരായി രാജന്റേയും കാരായി ചന്ദ്രശേഖരന്റേയും സത്യ പ്രതിജ്ഞാ ചടങ്ങില്‍ അബ്ദുറഹ്മാന്‍ പങ്കെടുത്തിരുന്നു. മാത്രമല്ല ഫസലിനെ കൊന്നത് സിപിഎമ്മാണെന്ന ആരോപണം ശരിയല്ലെന്നും ആര്‍എസ്എസാണ് അതിന് പിന്നിലെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഭീഷണിക്കത്ത് കിട്ടിയ സാഹചര്യത്തില്‍ അബ്ദുറഹ്മാന്‍ തലശ്ശേരി ടൗണ്‍പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്..കോഴിക്കോട് ഭാഗത്ത് നിന്നാണ് കത്ത് വന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് തലശ്ശേരി പൊലീസ് വ്യക്തമാക്കി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment