നെടുങ്കണ്ടം:[www.malabarflash.com] തൊണ്ടയില്‍ ആഹാരം കുടുങ്ങി പതിനൊന്നുമാസം പ്രായമുള്ള കുട്ടി മരിച്ചു. നെടുങ്കണ്ടം ചെമ്പകക്കുഴിയില്‍ പൂവന്വേലി സരുണ്‍- ജീന ദമ്പതികളുടെ ഏകമകള്‍ അനുശ്രീയാണു മരിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കുട്ടിക്കു പക്കാവട കഴിക്കാന്‍ നല്‍കിയശേഷം മാതാവ് കുളിക്കാന്‍ പോവുകയായിരുന്നു. ജീന കുളി കഴിഞ്ഞെത്തിയപ്പോള്‍ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നതുകണ്ട് ഉടന്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.
മേസ്തിരി പണിക്കാരനായ സരുണ്‍ ജോലിക്കു പോയിരുന്നു. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പക്കാവട തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയതാകാം മരണകാരണമെന്നു പറയുന്നു.
മേസ്തിരി പണിക്കാരനായ സരുണ്‍ ജോലിക്കു പോയിരുന്നു. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പക്കാവട തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയതാകാം മരണകാരണമെന്നു പറയുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment