Latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക വ്യാപാരത്തിനു കൊണ്ടുവന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

കൊച്ചി:[www.malabarflash.com] പ്രായപൂര്‍ത്തിയാകാത്ത, ഭിന്നശേഷിയുള്ള മകളെ ലൈംഗിക വ്യാപാരത്തിനായി കൊണ്ടുവന്ന കേസില്‍ അമ്മ ഉള്‍പ്പെടെ മൂന്നു പേരെ കൊച്ചി സിറ്റി ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. അമ്മ ശോഭ (42), എറണാകുളം ചേരാനല്ലൂര്‍ നിരപ്പില്‍ പുത്തന്‍വീട്ടില്‍ പുഷ്പ (37), പുഷ്പയുടെ ഭര്‍ത്താവ് ഹരിശങ്കര്‍ (29) എന്നിവരാണ് അറസ്റ്റിലായത്.

വാഴക്കാലയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പുകാരികൂടിയായ പുഷ്പ 16 വയസുള്ള പെണ്‍കുട്ടിയെ കൊണ്ടുനടക്കുന്നുവെന്നു വിവരം കിട്ടിയ ഡിസിപി അരുള്‍ ആര്‍.ബി. കൃഷ്ണയാണ് അന്വേഷണത്തിനു ഷാഡോ എസ്‌ഐ വി. ഗോപകുമാറിനെ ചുമതലപ്പെടുത്തിയത്. ആവശ്യക്കാരന്‍ എന്ന നിലയില്‍ എസ്‌ഐ പുഷ്പയെ ഫോണ്‍ ചെയ്തു. കോഴിക്കോട്ടെ ചെമ്മീന്‍ വ്യാപാരിയെന്നാണു പരിചയപ്പെടുത്തിയത്.

പെണ്‍കുട്ടിയെ നല്‍കാന്‍ നാലു ലക്ഷം രൂപ പുഷ്പ ആവശ്യപ്പെട്ടു. ഒടുവില്‍ മൂന്നരലക്ഷം രൂപയ്ക്കു സമ്മതിച്ച പുഷ്പ ശനിയാഴ്ച രാവിലെ പതിനൊന്നോടെ കുട്ടിയുമായി മറൈന്‍ ഡ്രൈവിലെത്തുകയായിരുന്നു. മറൈന്‍ ഡ്രൈവിലെ ഒരു ഫ്‌ളാറ്റ് ഉടമയുടെ സഹായത്തോടെ ഫ്‌ളാറ്റില്‍ കാത്തിരുന്ന പോലീസ് സംഘം പ്രതികളെ അങ്ങോട്ടു വിളിച്ചുവരുത്തി. പുഷ്പയും ശോഭയും ചേര്‍ന്നാണു കുട്ടിയെ എത്തിച്ചത്. ഇരുവരെയും അറസ്റ്റു ചെയ്ത പോലീസ് സംഘം പാര്‍ക്കിങ് ഏരിയയില്‍ ഉണ്ടായിരുന്ന പുഷ്പയുടെ ഭര്‍ത്താവ് ഹരിശങ്കറിനെയും പിടികൂടി. പ്രതികള്‍ സഞ്ചരിക്കാനുപയോഗിച്ച കാറും പിടിച്ചെടുത്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്നതിനും ലൈംഗികവ്യാപാരത്തിന് ഉപയോഗിക്കാന്‍ ശ്രമിച്ചതിനുമാണു കേസ്. സ്‌പെഷല്‍ ബ്രാഞ്ച് എസി കെ.ജി. ബാബുകുമാറിന്റെ മേല്‍നോട്ടത്തിലുള്ള പൊലീസ് സംഘത്തില്‍ സീനിയര്‍ സിപിഒമാരായ ടി.എസ്. വാവ, സാനു, ഉമ്മര്‍, ആന്റണി, അനില്‍, യൂസഫ്, അനസ് എന്നിവരുമുണ്ടായിരുന്നു.

പുഷ്പയുമായി നടത്തിയ ഫോണ്‍ സംഭാഷണം എസ്‌ഐ റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. ഇതു തെളിവായി കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടികളെ ലൈംഗികവ്യാപാരത്തിന് ഉപയോഗിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതു പോലീസിന് യഥാസമയത്തു വിവരം ലഭിക്കാത്തതുകൊണ്ടാണെന്നും അറിവു കിട്ടുന്നവര്‍ ഷാഡോ പോലീസിലോ കണ്‍ട്രോള്‍ റൂമിലോ ബന്ധപ്പെടണമെന്നും സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശ് അഭ്യര്‍ഥിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ടെന്നും ഞായറാഴ്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്‍പില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.