മാവുങ്കാല്‍:[www.malabarflash.com] കസ്റ്റംസ് ഉദ്യോഗസ്ഥന്‍ വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു. കാഞ്ഞങ്ങാട് കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിലെ ഹവീല്‍ദാര്‍ മാവുങ്കാല്‍ കാട്ടുകുളങ്ങര സ്വദേശി വലിയവീട്ടില്‍ കെ വി ചന്ദ്രനാ(45)ണ് മരണപ്പെട്ടത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
വീട്ടില്‍ രക്തം ഛര്‍ദ്ദിച്ച് കുഴഞ്ഞ് വീണ ചന്ദ്രനെ ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് മംഗലാപുരം ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം രാത്രി കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ക്ഷേത്രത്തില്‍ പൂരക്കളിയില്‍ പങ്കെടുത്ത് വീട്ടിലെത്തിയതായിരുന്നു ചന്ദ്രന്‍. നല്ലൊരു പൂരക്കളി കലാകാരന് പുറമെ നാട്ടില്‍ കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കുന്നതിന് ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്നു ചന്ദ്രന്‍.
കസ്റ്റംസ് ജീവനക്കാരനായിരുന്ന പരേതനായ കണ്ണന്‍റെയും ശാരദയുടെയും മകനാണ്. ഭാര്യ: ഇന്ദിര. മക്കള്‍: വിഘ്നേഷ്(പ്ലസ്ടു വിദ്യാര്‍ത്ഥി, തായന്നൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍), വിനയന്‍(എസ് എസ് എല്‍ സി വിദ്യാര്‍ത്ഥി കാലിച്ചാനടുക്കം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍).സഹോദരങ്ങള്‍: രാജന്‍, ഗിരിജ(ഇരുവരും മാവുങ്കാല്‍ സഞ്ജീവിനി ആശുപത്രി ജീവനക്കാര്‍), അശോകന്‍, രവി, ശോഭ, സുജാത.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment