Latest News

കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രതിനിധികള്‍ ഹംരിയ ഫ്രീ സോണില്‍

ഷാര്‍ജ:[www.malabarflash.com] വ്യാപാര വാണിജ്യ സാധ്യതകള്‍ ആരായുന്നതിന്റെ ഭാഗമായി കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ മുപ്പതംഗ അംഗങ്ങള്‍ ഞായറാഴ്ച ഷാര്‍ജ ഹംരിയ ഫ്രീ സോണ്‍ സന്ദര്‍ശിച്ചു.

ചേംബര്‍ പ്രസിഡന്റ് പി. ഗംഗാധരന്റെ നേതൃത്വത്തില്‍ ഫ്രീ സോണിലെത്തിയ സംഘത്തെ ഹംരിയ ഫ്രീ സോണ്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ടി.വി. രമേശ്, സെയില്‍സ് വിഭാഗം മേധാവി ഹമദ് അല്‍ഷംസി, ഫോറിന്‍ ട്രേഡ് പ്രൊമോഷന്‍ ഓഫീസര്‍ മുഹമ്മദ് ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഫ്രീ സോണിലെ 6500 കമ്പനികളെ പറ്റി ചോദിച്ചറിഞ്ഞ സംഘം ഒട്ടേറെ കമ്പനികള്‍ സന്ദര്‍ശിക്കുകയും ചെയ്തു .
ടര്‍ന്ന് സംഘം ഹംരിയ ഫ്രീ സോണ്‍, ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീ സോണ്‍ എന്നിവയുടെ ഡയറക്ടരായ സൌദ് സാലിം അല്‍ മസ്രൂയിയുമായി കൂടിക്കാഴ്ച നടത്തി. ഫ്രീസോണിലെ നിക്ഷേപകരില്‍ പകുതിയോളം ഇന്ത്യക്കാര്‍ ആണെന്നും അതില്‍ തന്നെയും കൂടുതല്‍ മലയാളികള്‍ ആണെന്നും പറഞ്ഞ അല്‍ മസ്രൂയി അടുത്താഴ്ച്ച ഫ്രീ സോണ്‍ പ്രതിനിധികള്‍ തിരുവനന്തപുരം, കൊച്ചി, കോഴികോട് നഗരങ്ങള്‍ സന്ദര്‍ശിക്കുമെന്നും ഇരു ഭാഗത്തു നിന്നും കൂടുതല്‍ സഹകരണങ്ങള്‍ ഉണ്ടാകേണ്ടുതെന്നും പറഞ്ഞു. 

കേരളവും മലബാറും യു.എ .ഇ യും തമ്മില്‍ പൗരാണിക കാലം തൊട്ടുള്ള കച്ചവട ബന്ധങ്ങളെപറ്റിയും അദ്ദേഹം എടുത്തു പറഞ്ഞു.
ചര്‍ച്ചയില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ ഗംഗാധരന്‍ അല്‍ മസ്രൂയിയെ കോഴിക്കോട്ടെക്ക് ക്ഷണിക്കുകയും അല്‍ മസ്രൂയി സ്വീകരിക്കുകയും ചെയ്തു. സന്ദര്‍ശന തിയ്യതി പിന്നീട് തീരുമാനിക്കും. സെക്രട്ടറി അബ്ദുല്ല മാളിയേക്കല്‍ , ശ്രീരാം , ടി.പി.വാസു, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അല്‍ മസ്രൂയിയുമായി കൂടിക്കാഴ്ച നടത്തിയത്.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.