Latest News

ആറാട്ടെഴുന്നള്ളത്തിനു സ്വീകരണവുമായി മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തകര്‍

ഉദുമ[www.malabarflash.com]: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളത്തിനു സ്വീകരണവുമായി മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തകര്‍. ക്ഷേത്രത്തിലെ ആറാട്ടുമഹോത്സവത്തിന്റെ സമാപന ദിവസമായ ശനിയാഴചയാണ് ആറാട്ട് എഴുന്നള്ളത്ത്.

വാദ്യമേളങ്ങളുമായി ആയിരങ്ങള്‍ അണിനിരന്ന ഘോഷയാത്ര കോട്ടിക്കുളം ബൈക്കെ പള്ളി പരിസരത്തെത്തിയപ്പോള്‍ ഭക്തര്‍ക്കു മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തകര്‍ ശീതളപാനീയം വിതരണം ചെയ്തു.

കടുത്ത കുംഭച്ചൂടില്‍ മൂവ്വായിരത്തോളം പേരാണു മതസൗഹാര്‍ദത്തിന്റെ കുളിരായി ഇതു സ്വീകരിച്ചത്. സെന്റര്‍ പ്രസിഡന്റ് റഫീഖ് അങ്കക്കളരി, അബ്ദുല്‍ കരീം, അബ്ദുല്ല, എ.പി.കെ. റഫീഖ്, ബി.എം.എ. ജുനൈദ് എന്നിവര്‍ നേതൃത്വം നല്‍കി.







Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.