Latest News

ദുബായില്‍ സ്‌കൂള്‍ മാനേജരെ ശ്വാസം മുട്ടിച്ച് കൊന്ന യുവതിക്ക് 15 വര്‍ഷം തടവ്

ദുബൈ:[www.malabarflash.com] സ്‌കൂള്‍ മാനേജരും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന പഴയങ്ങാടി യുവാവിനെ ദുബായിലെ ഫ്‌ളാററില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇരുപത്തെട്ടുകാരിയായ ബംഗ്ലാദേശ് യുവതിക്ക് ദുബായ് കോടതിയില്‍ 15 വര്‍ഷം തടവ് ശിക്ഷ ലഭിച്ചു.

പഴയങ്ങാടി വെങ്ങര സ്വദേശിയും വെങ്ങര പ്രിയദര്‍ശിനി സ്‌കൂള്‍ മാനേജരും കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയുടെ ഭാരവാഹിയുമായിരുന്ന പറത്തി രാഹുല്‍ (39) മരിച്ച കേസിലാണ് കോടതിയുടെ ഈ വിധി. ഇതൊരു കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അനാശാസത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

വേശ്യാവൃത്തിയിലേര്‍പ്പെട്ട ബംഗ്ലാദേശ് സ്വദേശിനിയായ ഇരുപത്തെട്ടുകാരി അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന 45 വയസുള്ള ഇന്ത്യക്കാരിക്കും മൂന്ന് വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ദുബായ് ഖിസൈസ് ലുലു വില്ലേജിന് പിറക് വശത്തെ കെട്ടിടത്തിലെ ഫ്‌ളാററിലുണ്ടായ തീപിടുത്തത്തിലാണ് രാഹുല്‍ മരണപ്പെട്ടത്. 2015 ഏപ്രില്‍ മൂന്നിന് രാത്രിയാണ് സംഭവം നടന്നത്. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ രാഹുല്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തുകയും അന്വേഷണം വഴി തിരിച്ചു വിടുകയും ചെയ്തു.
സംഭവ ദിവസം വൈകീട്ട് രാഹുലിന്റെ രണ്ട് സുഹൃത്തുക്കളും രണ്ട് യുവതികളും ഫ്‌ളാററിലെത്തിയിരുന്നു. ഹോര്‍ ലാന്റ്‌സ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നവരായിരുന്നു യുവതികള്‍. അന്ന് രാത്രി ഏഴര മണിയോടെ രണ്ട് സുഹൃത്തുക്കളും ഒരു യുവതിയും പുറത്തേക്ക് പോയി. രാത്രി 10 മണിയോടെ ഫ്‌ളാററിലുണ്ടായിരുന്ന യുവതിയും മദ്യ ലഹരിയിലായിരുന്ന രാഹുലും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് യുവതി രാഹുലിനെ തള്ളിയിട്ട് കിടപ്പ് മുറി പുറത്ത് നിന്ന് പൂട്ടി. വീട് പരിശോധിച്ച് സ്വര്‍ണ്ണാഭരണങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളും യുവതി കവര്‍ന്നിരുന്നു.
അലമാരയില്‍ നിന്ന് വസ്ത്രങ്ങളെടുത്ത് കിടപ്പ് മുറിയോട് ചേര്‍ന്ന ബാല്‍ക്കണിയിലിട്ട് തീയിട്ട് വീട് പുറത്ത് നിന്ന് പൂട്ടി ഹോര്‍ലാന്റ്‌സിലെ താമസ സ്ഥലത്തേക്ക് പോയി. പുക കിടപ്പ് മുറി മുഴുവന്‍ നിറഞ്ഞ് ശ്വാസം മുട്ടിയാണ് രാഹുല്‍ മരിച്ചത്.സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.