Latest News

പോലീസ് പിടിച്ചുതള്ളിയ യുവാവ് തലയടിച്ച് പോലീസ് ബസിലേക്ക് വീണ് ഗുരുതരമായി പരിക്കേററു; കാഞ്ഞങ്ങാട് സംഘര്‍ഷം

കാഞ്ഞങ്ങാട്:[www.malabarflash.com] പോലീസ് പിടിച്ചുതള്ളിയ യുവാവ് തലയടിച്ച് പോലീസ് ബസിലേക്ക് വീണ് ഗുരുതരമായി പരിക്കേററതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരത്തില്‍ സംഘര്‍ഷം. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്തെ പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്താണ് സംഭവം.

നഗരത്തില്‍ ചില യാത്രക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ സുരേഷിന്‍(40) നെ വിവരമറിഞ്ഞെത്തിയ പോലീസുദ്യോഗസ്ഥന്‍ പിടിച്ചുതള്ളിയതിനെ തുടര്‍ന്ന് തലയടിച്ച് പോലീസ് ബസിലേക്ക് വീണത്. 

സംഭവമറിഞ്ഞ് തടിച്ചു കൂടിയ ജനങ്ങള്‍ പോലീസിന് നേരെ തിരിഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ജനങ്ങള്‍ സംഘടിച്ചെത്തിയതോടെ സുരേഷിനെ പിടിച്ചു തളളിയ പോലീസുകാരന്‍ സ്ഥലത്ത് നിന്നും അപ്രത്യക്ഷമായി. ഇത് ജനങ്ങളെ കൂടുതല്‍ പ്രകോപിതരായി. കാഞ്ഞങ്ങാട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ഏറെ നേരം ശ്രമം നടത്തിയാണ് ജനങ്ങളെ ശാന്തരാക്കിയത്.


വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആദ്യം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. വാഹന ഗതാഗതത്തിന് തടസമുണ്ടാക്കുന്ന വിധം യാത്രക്കാരുമായി വഴക്കുകൂടുകയായിരുന്ന യുവാവിനെ എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചിരുന്നു.

ഇതിനിടയില്‍ ഒരു പോലീസുദ്യോഗസ്ഥന്‍ സുരേഷിനെ പിടിച്ചുതള്ളിയപ്പോള്‍ എയ്ഡ് പോസ്റ്റിനടുത്ത് നിര്‍ത്തിയിട്ടിരുന്ന പോലീസ് ബസിന്റെ ടയറിലേക്കാണ് തെറിച്ചുവീണത്. ടയറിന്റെ ബോള്‍ട്ട് സുരേഷിന്റെ തലയില്‍ തുളഞ്ഞുകയറുകയായിരുന്നു. ഇതോടെ ബോധരഹിതനായ സുരേഷിനെ പോലീസ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.