Latest News

കാഞ്ഞങ്ങാട്ട് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് 2.4 ലക്ഷം രൂപ കവര്‍ന്നു

കാഞ്ഞങ്ങാട്:[www.malabarflash.com] സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഷട്ടര്‍ പൂട്ട് പൊളിച്ച് 2.4 ലക്ഷം രൂപ കവര്‍ന്നു. കോട്ടച്ചേരി പെട്രോള്‍ പമ്പിന് സമീപം നയാബസാറില്‍ സപ്ലൈകോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശബരി സൂപ്പര്‍ മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്. 

ഷട്ടറിന്റെ പൂട്ട് തകര്‍ത്ത നിലയിലാണ്. അകത്തെ കാഷ് കൗണ്ടറില്‍ സൂക്ഷിച്ച പണമാണ് മോഷണം പോയത്. ഷട്ടര്‍ തുറന്ന നിലയില്‍ ശ്രദ്ധയില്‍പെട്ടതോടെ സമീപത്തെ ഹോട്ടല്‍ തൊഴിലാളികളാണ് മാനേജറെ വിവരമറിയിച്ചത്. 

സാധാരണ ഒരു ദിവസത്തെ കളക്ഷന്‍ തുക പിറ്റെ ദിവസം ബാങ്കില്‍ അടക്കുകയാണ് പതിവ്. ശനിയാഴ്ച ബാങ്കിലടക്കാനിരുന്ന തുകയാണ് മോഷണം പോയത്. മാനേജര്‍ ദിനേശന്‍ നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. ഇവിടത്തെ പൂട്ട് തൊട്ടടുത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.





Keywords: kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.