Latest News

ലളിത് സമരം: മുഖ്യമന്ത്രിയുടെ പ്രതിനിധി ചര്‍ച്ചക്കെത്തി; പി. രാഘവന്റെ സത്യഗ്രഹം അവസാനിപ്പിച്ചു

ഉദുമ[www.malabarflash.com]: മുഖ്യമന്ത്രിയുടെ പ്രതിനിധിയായി മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ ജിജി തോംസണ്‍ ചര്‍ച്ചക്കെത്തി തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുമെന്ന ഉറപ്പ് നല്‍കിയതോടെ ലളിത് റിസോര്‍ട്ട് ആന്റ് സ്പാ ഹോട്ടലിന് മുന്നില്‍ സി.ഐ.ടി.യുവിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സെക്രട്ടറി പി. രാഘവനും തൊഴിലാളികളും നടത്തിയ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു.

വെളളിയാഴ്ചയാണ് ജിജി തോംസണ്‍ സമരപ്പന്തലിലെത്തി സി.ഐ.ടി.യു നേതാക്കളുമായി ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് വന്നതെന്നും സമരം തീര്‍ക്കാന്‍ ഇടപെടാമെന്നും അദ്ദേഹം അറിയിച്ചു. മാനേജ്‌മെന്റുമായി സംസാരിച്ച് തീരുമാനത്തിലെത്തിക്കാന്‍ രണ്ടാഴ്ചത്തെ സമയം തരണമെന്നും അതുവരെ സമരം നിര്‍ത്തിവെക്കണമെന്നും ജിജി തോംസണ്‍ സി.ഐ.ടി.യു നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. 

ഇക്കാര്യം അദ്ദേഹം രേഖാമൂലം യൂണിയന് എഴുതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ചേര്‍ന്ന യോഗത്തിലാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനമായത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.