Latest News

വയനാട്ടു കുലവന്‍ തെയ്യം കെട്ടിനു കൂവം അളക്കാന്‍ നാടന്‍ നെല്ല് കൊയ്‌തെടുത്തു

കാഞ്ഞങ്ങാട്:[www.malabarflash.com] വയനാട്ടു കുലവന്‍ തെയ്യം കെട്ടുത്സവത്തിനു കൂവം അളക്കാന്‍ നാടന്‍ നെല്ല് കൊയ്‌തെടുത്തു . നൂറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം തെയ്യം കെട്ടിനൊരുങ്ങുന്ന വെള്ളിക്കോത്ത് വീണച്ചേരി വലിയ വീട് തറവാട്ടില്‍ കൂവം അളക്കാനുള്ള നെല്ലാണ് ആഘോഷപൂര്‍വം കൊയ്‌തെടുത്തത്.

വീണച്ചേരി പാട ശേഖരത്തില്‍ പാട്ടത്തിനു എടുത്ത 60 സെന്റ് സ്ഥലത്ത് തറവാട് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു നെല്‍കൃഷി. തറവാട് അംഗങ്ങള്‍ പാടത്തിറങ്ങി കൃഷി നോക്കി നടത്തി.
ഇതേ പാടശേഖരത്തില്‍ വി. കുഞ്ഞിരാമന്റെ 25 സെന്റ് സ്ഥലത്ത് പ്രാദേശിക പത്താള്‍ കമ്മിറ്റി ഇറക്കിയ നെല്‍കൃഷിയും വിളവെടുപ്പിനൊരുങ്ങി.

മാര്‍ച്ച് 28 നാണ് കൂവം അളക്കല്‍ ചടങ്ങ്. ഏപ്രില്‍ അഞ്ചിന് കലവറ നിറയ്ക്കും. എട്ട്, ഒന്‍പത്, പത്ത് തീയതികളിലാണ് തെയ്യം കെട്ട്. ഒരുക്കങ്ങള്‍ അവസാന ഘ ട്ടത്തിലാണ്.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.