കാഞ്ഞങ്ങാട്:[www.malabarflash.com] ഉറൂസ് പരിപാടിയില്‍ മതപ്രഭഷാണത്തിലെ പരാമര്‍ശവുമായി ബന്ധപ്പെട്ട പ്രശ്‌നം അക്രമത്തിലേക്ക് നീങ്ങുന്നു. സംഭവവുമായി ബന്ധപ്പെട്ട് അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനടുത്ത് പ്രവര്‍ത്തിക്കുന്ന അജ്മാസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഒരു സംഘം അടിച്ച് തകര്‍ത്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
തിങ്കളാഴ്ച രാത്രി 11 മണിയോടെ ട്വന്റി-ട്വന്റി ലോകകപ്പ് ക്രിക്കറ്റ് മത്സരം കഴിഞ്ഞ് ക്ലബ്ബ് ഓഫീസില്‍ നിന്ന് ഇറങ്ങുകയായിരുന്ന ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനടുത്ത് താമസിക്കുന്ന മുഹമ്മദിന്റെ മകന്‍ അല്‍ത്താഫ്(27), ശംസുദ്ദീന്റെ മകന്‍ സാദിഖ്(23), ഹംസയുടെ മകന്‍ നിസാം(32), മുഹമ്മദിന്റെ മകന്‍ സലീം(26) എന്നിവരെ അതിഞ്ഞാലില്‍ നിന്നെത്തിയ മുപ്പതോളം വരുന്ന സംഘം അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
ഇവരില്‍ സാരമായി പരിക്കേറ്റ അല്‍ത്താഫിനെയും സാദിഖിനെയും മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍ത്താഫ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. നിസാമും സലീമും കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. ക്ലബ്ബിനകത്തുണ്ടായിരുന്ന എല്‍ ഇ ഡി ടി വി, കസേര, കാരംസ് ബോര്‍ഡ്, എന്നിവ തകര്‍ക്കപ്പെടുകയും വിലകൂടിയ നാല് മൊബൈല്‍ ഫോണുകളും ഇരുപതിനായിരം രൂപയും നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
അതിഞ്ഞാലിലെ ഉറൂസിനോടനുബന്ധിച്ച് സംഘടിപ്പിച്ച മതപ്രഭാഷണ പരമ്പരയില്‍ പ്രശസ്ത വാഗ്മി സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തുന്നതിനിടയില്‍ ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനടുത്തെ ചില ചെറുപ്പക്കാരില്‍ കഞ്ചാവ്-ലഹരി ഉപഭോഗം കൂടി വരികയാണെന്ന് പരാമര്‍ശിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ ഒരു വിഭാഗം അതിഞ്ഞാലിലെത്തുകയും സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ദീപ വിതാനത്തിന് ഒരുക്കിയ ജനറേറ്റര്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഒരു യുവാവ് അക്രമത്തിനിരയായി.
സംഭവവുമായി ബന്ധപ്പെട്ട് അതിഞ്ഞാലിലെ ടി കെ അഫ്‌സലിന്റെ പരാതിയനുസരിച്ച് അല്‍ത്താഫ്, ബാസിത്, ഹംസ, അഷ്‌കര്‍, സാലി, അജ്മല്‍ തുടങ്ങി 24 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയും ചെയ്തു. അതിഞ്ഞാല്‍ സംഘര്‍ഷമാണ് ഇഖ്ബാല്‍ ഹൈസ്‌കൂള്‍ പരിസരത്തേക്ക് ഇന്നലെ വഴിമാറിയത്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment