Latest News

ക്ഷേത്രപ്രവേശനം: സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്ന് ആര്‍എസ്എസ്

നാഗൂര്‍:[www.malabarflash.com]  ഇന്ത്യയില്‍ പല ക്ഷേത്രങ്ങളിലും ഇപ്പോഴും സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന അവസ്ഥ ദുഃഖകരമാണെന്ന് ആര്‍എസ്എസ്. രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും പ്രവേശിക്കാന്‍ പുരുഷനെ പോലെ തന്നെ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്നാണ് ആര്‍എസ്എസിന്‍റെ പുതിയ നിലപാട്.

രാജസ്ഥാനിലെ നാഗൂറില്‍ ചേര്‍ന്ന പ്രതിനിധിസഭയിലാണ് സ്ത്രീകളുടെ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നിലപാട് വ്യക്തമാക്കിയത്. സ്ത്രീകളെ ക്ഷേത്രങ്ങളില്‍ വിലക്കുന്നത് നീതിരഹിതമാണെന്ന് ആര്‍എസ്എസ് അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രമേയത്തേയും അത് മുന്നോട്ടു വയ്ക്കുന്ന ആശയത്തേയും രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് പ്രതിനിധിസഭ ആവശ്യപ്പെട്ടു.

ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രതിഷേധത്തിന് ഇടയാക്കാതെ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പ്രതിനിധിസഭ വ്യക്തമാക്കി. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തത്തിന് കാരണം ചോദിച്ചുകൊണ്ട് സുപ്രീംകോടതി ഇടപെട്ടത് ദേശീയ തലത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.