Latest News

ഐലന്‍കുര്‍ദിയുടെ മരണത്തിന് കാരണക്കാരായവര്‍ക്ക് തടവുശിക്ഷ

അങ്കാറ:[www.malabarflash.com] തുര്‍ക്കിയിലേക്ക് കടക്കാന്‍ ശ്രമിക്കവേ സിറിയന്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞതിനെ തുടര്‍ന്ന് മുങ്ങിമരിച്ച മൂന്നു വയസുകാരന്‍ ഐലാന്‍ കുര്‍ദ്ദിയുടെ മരണത്തിന് കാരണക്കാരായവര്‍ക്ക് തടവുശിക്ഷ. മനുഷ്യക്കടത്ത് നടത്തിയതിനാണ് ഇവരെ കുറ്റക്കാരായി പ്രഖ്യാപിച്ചത്.

സിറിയന്‍ സ്വദേശികളായ മുവാഫഖ അലാബാഷ്, അസേം അല്‍ഫഹദ് എന്നിവര്‍ക്കാണ് നാലുവര്‍ഷം തടവുശിക്ഷ വിധിച്ചത്. തുര്‍ക്കിയുടെ മുഗ്‌ല കോടതിയാണ് ഇക്കാര്യത്തില്‍ വിധി പ്രഖ്യാപിച്ചത്. ഇവര്‍ പഴയ ബോട്ടില്‍ കടല്‍ കടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നതിനാണ് ഇവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചത്. ഇവരുടെ മനപൂര്‍വമായ അശ്രദ്ധമൂലമാണ് അപകടം സംഭവിച്ചത് എന്ന കുറ്റത്തില്‍ നിന്ന് ഇവരെ കോടതി ഒഴിവാക്കി.

ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ നിന്ന് ഗ്രീസിലേക്കു രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഐലന്‍ കുര്‍ദിയും കുടുംബവും ബോട്ട് തകര്‍ന്ന് കടലില്‍ വീണു മരിക്കുന്നത്. അനധികൃതമായി ബോട്ടില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കടത്തുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പതിവാണെങ്കിലും അയ്‌ലാന്‍ കുര്‍ദിയുടെ മരണം സംഭവിച്ചതോടെയാണ് ഇക്കാര്യം ലോകത്താകെ ചര്‍ച്ചയായത്.

എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയെടുത്തത് കൊണ്ട് മാത്രം പരിഹരിക്കാവുന്ന കാര്യമല്ല ഇതെന്നും മറിച്ച് അനധികൃത കുടിയേറ്റം എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് പരിശോധിക്കുകയാണ് വേണ്ടതെന്ന് ഈ വിധി പ്രഖ്യാപനത്തെ തുടര്‍ന്ന് ഉയര്‍ന്നിട്ടുണ്ട്.





Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.