Latest News

നിരോധനം: വിക്സ് ആക്ഷൻ 500 എക്സ്ട്രായുടെ ഇന്ത്യയിലെ വിൽപ്പന നിർത്തി

മുംബൈ:[www.malabarflash.com] ജലദോഷത്തിനും കഫക്കെട്ടിനും ഉപയോഗിക്കുന്ന വിക്‌സ് ആക്ഷന്‍ 500 എക്‌സ്ട്രായുടെ വില്‍പ്പന നിര്‍ത്തുന്നതായി ഉല്‍പാദകാരായ പി ആന്‍ഡ് ജി കമ്പനി അറിയിച്ചു. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന 344 മരുന്നു സംയുക്തങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിന് തുടര്‍ച്ചയായാണ് ഈ നടപടി. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഉല്‍പ്പന്നം താമസിയാതെ വിപണിയിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചു.

വിവിധ തരം പനികള്‍ക്കു വ്യാപകമായി ഉപയോഗിക്കുന്ന മരുന്നു സംയുക്തങ്ങളും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. അസിലോഫെനക്, പാരസെറ്റമോള്‍, റാബിെ്രെപസോള്‍ എന്നിവ ചേര്‍ന്ന മരുന്നുകളും പാരസെറ്റമോള്‍, സെറ്റിറിസീന്‍, കഫീന്‍ എന്നിവ ചേര്‍ന്ന മരുന്നുകളും നിരോധിച്ചവയിലുണ്ട്. ഡോക്ടര്‍മാരുടെ കുറിപ്പടിയുണ്ടെങ്കില്‍ പോലും മരുന്ന് നല്‍കരുതെന്നും വിതരണക്കാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒട്ടേറെ കമ്പനികള്‍ പല പേരില്‍ മരുന്നുകള്‍ ഇറക്കുന്നതിനാല്‍ മരുന്നുകളുടെ പേരുവച്ചു നിരോധനപ്പട്ടിക പ്രസിദ്ധീകരിക്കുന്നതു പ്രായോഗികമല്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. നിരോധിക്കപ്പെട്ട മരുന്നു സംയുക്തങ്ങളുടെ പട്ടിക www.dckerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.