Latest News

മകന്‍ പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയതിന് അമ്മയെ നഗ്നയാക്കി മര്‍ദ്ദിച്ചു

ലക്ഷ്മിപൂര്‍ഖേരി(ഉത്തര്‍പ്രദേശ്):[www.malabarflash.com] മകന്‍ പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയതിന് അമ്മയെ പൊതു സ്ഥലത്ത് വെച്ച് നഗ്‌നയാക്കി മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ ലക്ഷ്മിപൂര്‍ഖേരി ജില്ലയിലാണ് സംഭവം നടന്നത്.

മകന്‍ ഒരു പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയതിന് പിന്നാലെ വീട്ടിലെത്തിയ ഒരു കൂട്ടം ആളുകള്‍ യുവാവിന്റെ 60 വയസ്സ് പ്രായം വരുന്ന അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു.

യുവാവിന്റെ വീട്ടിലെത്തിയ സംഘം, അമ്മയെ വീട്ടില്‍ നിന്ന് വലിച്ച് പുറത്തിട്ട് നഗ്നയാക്കി മര്‍ദ്ദിച്ച ശേഷം മുഖത്തും സ്വകാര്യ ഭാഗങ്ങളിലും മുളക് പൊടി വിതറുകയായിരുന്നു.

ഉടന്‍തന്നെ ഭര്‍ത്താവ് അയല്‍ക്കാരെ വിളിച്ച് ചേര്‍ത്ത് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.പോലീസെത്തിയാണ് ഇവരെ രക്ഷിച്ചത്. സ്ത്രീയുടെ നില ഗുരുതരമായി തുടരുകയാണ്.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെയാണ് സംഭവത്തിന് പിന്നിലെന്ന് കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ അഖിലേഷ് ചൗരസ്യ പറഞ്ഞു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.