Latest News

വിവാഹത്തിന് തൊട്ടുമുന്‍പ് വരന്‍ മുങ്ങി; വേദിയില്‍ വധുവിന്റെ അനുജത്തിക്ക് കല്യാണം

ബാലരാമപുരം:[www.malabarflash.com] വിവാഹത്തിന് തൊട്ടുമുന്‍പ് വരന്‍ മുങ്ങിയതിനെ തുടര്‍ന്ന് മുഹൂര്‍ത്ത സമയത്ത് വധുവിന്റെ അനുജത്തിയുടെ കല്യാണം നടന്നു. ബാലരാമപുരം ശാലിയാര്‍ തെരുവില്‍ തിങ്കളാഴ്ചയാണ് അത്യപൂര്‍വ വിവാഹം നടന്നത്.

ഇവിടെയുള്ള കുമാരസ്വാമിയുടെ മൂത്ത മകളുടെ വിവാഹമായിരുന്നു തിങ്കളാഴ്ച. കൊല്ലം സ്വദേശിയാണ് വരന്‍. ബെംഗളുരുവില്‍ ജോലി ചെയ്യുമ്പോഴുണ്ടായ പരിചയം വിവാഹത്തിലെത്തുകയായിരുന്നു.

വിവാഹത്തിന്റെ തലേദിവസം തന്നെ വരനും പാര്‍ട്ടിയും അടുത്തുള്ള ഹോം സ്‌റ്റേയില്‍ എത്തിയിരുന്നു. വധുവിന്റെ വീട്ടില്‍ ഞായറാഴ്ച നടത്തിയ സത്കാരത്തിലും ഇവര്‍ പങ്കെടുത്തു.

വിവാഹദിവസം രാവിലെ വിവാഹ വേഷങ്ങളെല്ലാം അണിഞ്ഞശേഷം മൊബൈല്‍ റീചാര്‍ജ് ചെയ്തുവരാമെന്നു പറഞ്ഞുപോയെ വരന്‍ മുങ്ങുകയായിരുന്നു. മൊബൈല്‍ സ്വച്ച് ഓഫ് ചെയ്തതിനാല്‍ ബന്ധുക്കള്‍ ആശങ്കയിലായി.

ഇതോടെ മുഹൂര്‍ത്ത സമയത്ത് വധുവിന്റെ അനുജത്തിയുടെ കല്യാണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അകന്ന ഒരു ബന്ധുവായിരുന്നു വരന്‍.

അതിനിടെ മുങ്ങിയ വരന്‍ രാത്രിയോടെ വധുവിനെ വിളിച്ചതായി പറയുന്നു. അതിനു മുന്‍പുതന്നെ വധുവിന്റെ ബന്ധുക്കള്‍ മാനഷ്ടത്തിനും നഷ്ടപരിഹാരത്തിനുമായി പോലീസില്‍ പരാതി നല്‍കി.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.