ഹൈദരാബാദ്:[www.malabarflash.com] ഭാരത് മാത കി ജയ് മുദ്രാവാക്യം വിളിച്ചില്ലെങ്കില്‍ തലവെട്ടുമെന്നു പ്രസ്താവന നടത്തിയ വിവാദ യോഗ ഗുരു ബാബാ രാംദേവിനെതിരേ കേസ്. മെഡിക്കല്‍ വിദ്യാര്‍ഥിയായ മുഹമ്മദ് ബിന്‍ ഒമര്‍ എന്നയാളുടെ പരാതിയില്‍ ഹൈദരാബാദ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചതായി ഹൈദരാബാദ് അസിസ്റ്റന്റ് കമ്മീഷണര്‍ എം. ശ്രീനിവാസ അറിയിച്ചു. ഭരണഘടനയെ ബഹുമാനിക്കുന്നു. ഇല്ലായിരുന്നെങ്കില്‍ ഭാരത് മാത കി ജയ് വിളിക്കാന്‍ വിസമ്മതിക്കുന്ന ലക്ഷക്കണക്കിന് പേരുടെ തലവെട്ടുമെന്നായിരുന്നു രാംദേവിന്റെ പ്രസ്താവന.
കഴുത്തില്‍ കത്തിവച്ചു പറഞ്ഞാലും ഭാരത് മാത കി ജയ് വിളിക്കില്ലെന്നു പറഞ്ഞ എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസി അടുത്തിടെ വിവാദത്തില്‍ അകപ്പെട്ടിരുന്നു.
കഴുത്തില്‍ കത്തിവച്ചു പറഞ്ഞാലും ഭാരത് മാത കി ജയ് വിളിക്കില്ലെന്നു പറഞ്ഞ എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസി അടുത്തിടെ വിവാദത്തില്‍ അകപ്പെട്ടിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment