Latest News

ബാലികാവധു സീരിയല്‍ താരം പ്രത്യുഷാ ബാനര്‍ജി ആത്മഹത്യ ചെയ്തു

മുംബൈ:[www.malabarflash.com] ബാലികാവധു എന്ന സീരിയലിലൂടെ രാജ്യമെമ്പാടും പ്രശസ്തയായ നടി പ്രത്യുഷാ ബാനര്‍ജി (24) മുംബൈയില്‍ ആത്മഹത്യ ചെയ്തു.

മുംബൈയിലെ വസതിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച അവരെ ഉറ്റവര്‍ മുംബൈ കോകിലാ ബെന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ടെലിചക്കര്‍.കോം എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കാമുകന്‍ രാഹുല്‍ രാജ് സിംഗുമായുള്ള ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് നടിയുടെ ആത്മഹത്യയ്ക്ക് വഴിവച്ചതെന്നാണ് സൂചന.

ബാലികാ വധു സീരിയലിലെ ആനന്ദി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രത്യുഷ മിനിസ്‌ക്രീനില്‍ പ്രശസ്തയാവുന്നത്. പിന്നീട് കളേഴ്സ് ടിവിയിലെ ബിഗ് ബോസ് - 7 റിയാലിറ്റി ഷോയിലും അവര്‍ പങ്കെടുത്തിരുന്നു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.