കോഴിക്കോട്:[www.malabarflash.com] ആഭരണ നിര്‍മ്മാണശാലകളില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണ്ണവും അഞ്ചുകിലോ വെള്ളിയും കവര്‍ന്ന കേസില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. കുമ്പള, പെര്‍വാഡ് കെ കെ റോഡില്‍ മുഹമ്മദ് ബാവ എന്ന ബുള്ളറ്റ് ബാവ (52) ആണ് കുമ്പള സി ഐ അബ്‌ദുള്‍ മുനീര്‍, ജില്ലാ പോലീസ് ചീഫിന്റെ സ്‌ക്വാഡ് അംഗം പ്രജീഷ് ഗോപാല്‍ എന്നിവരുടെ സഹായത്തോടെ കൊടുവള്ളി സി ഐ പ്രേംജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്‌തത്.
കൊടുവള്ളി ബസ്‌സ്റ്റാന്റിന് മുന്‍വശത്തെ മുഗള്‍ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന മൂന്നും, മുക്കത്തെ അഭിലാഷ് ജംഗ്‌ഷനിലെ രണ്ടും തിരുവമ്പാടി ഒന്നും ആഭരണ നിര്‍മ്മാണ ശാലകളില്‍ നടന്ന കവര്‍ച്ചകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
തിരുവമ്പാടിയില്‍ നിന്ന് മൂന്നു കിലോ സ്വര്‍ണ്ണവും മുക്കത്ത് നിന്ന് നാലുകിലോ വെള്ളിയുമാണ് കവര്‍ച്ച പോയത്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന കവര്‍ച്ചകള്‍ക്ക് തുമ്പുണ്ടാക്കാനാകാതെ തുടരുന്നതിനിടയിലാണ് അന്വേഷണം താമരശ്ശേരി ഡിവൈ എസ് പി ആര്‍ ശ്രീകുമാര്‍ ഏറ്റെടുത്തത്. തുടര്‍ന്ന് സി ഐ അബ്‌ദുള്‍ മുനീറിന്റെ നേതൃത്വത്തില്‍ നടത്തിയ തന്ത്രപരമായ അന്വേഷണത്തിലാണ് കവര്‍ച്ചക്ക് പിന്നില്‍ ബുള്ളറ്റ് ബാവയും കൂട്ടാളിയായ സെയ്‌തലവിയാണെന്നും തിരിച്ചറിഞ്ഞത്.
ഇരുവരെയും തിരിച്ചറിഞ്ഞ പോലീസ് സംഘം പെര്‍വാഡിലെത്തി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബാവയെ അറസ്റ്റ് ചെയ്‌തത്. ബാവയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പോലീസിന്റെ കണക്ക് കൂട്ടല്‍. പകല്‍ നേരങ്ങളില്‍ ആഭരണ നിര്‍മ്മാണ ശാലകളിലെത്തി സ്വര്‍ണ്ണത്തരി ആവശ്യപ്പെടുന്നതോടെയാണ് കവര്‍ച്ചക്ക് തുടക്കം. തുച്ഛമായ വില പറഞ്ഞു തുടങ്ങുകയും ഒടുവില്‍ കച്ചവടം ഉറപ്പിക്കാതെ പിന്‍മാറുകയും ചെയ്യും. രാത്രിയില്‍ സ്ഥലത്തെത്തി കവര്‍ച്ച നടത്തുകയാണ് ബാവയുടെയും കൂട്ടാളികളുടെയും രീതിയെന്നുംപോലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഇയാളുടെ കൂട്ടാളികളായ ബദിയഡുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ സെയ്‌തലവി എന്നയാളെ തെരഞ്ഞെടുക്കുകയാണ്. ഇയാള്‍ കൊടുവള്ളിയിലും ഏറണാകുളത്തുമായി രണ്ട് കല്ല്യാണം കഴിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കൊടുവള്ളി ബസ്‌സ്റ്റാന്റിന് മുന്‍വശത്തെ മുഗള്‍ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന മൂന്നും, മുക്കത്തെ അഭിലാഷ് ജംഗ്‌ഷനിലെ രണ്ടും തിരുവമ്പാടി ഒന്നും ആഭരണ നിര്‍മ്മാണ ശാലകളില്‍ നടന്ന കവര്‍ച്ചകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
തിരുവമ്പാടിയില്‍ നിന്ന് മൂന്നു കിലോ സ്വര്‍ണ്ണവും മുക്കത്ത് നിന്ന് നാലുകിലോ വെള്ളിയുമാണ് കവര്‍ച്ച പോയത്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന കവര്‍ച്ചകള്‍ക്ക് തുമ്പുണ്ടാക്കാനാകാതെ തുടരുന്നതിനിടയിലാണ് അന്വേഷണം താമരശ്ശേരി ഡിവൈ എസ് പി ആര്‍ ശ്രീകുമാര്‍ ഏറ്റെടുത്തത്. തുടര്‍ന്ന് സി ഐ അബ്‌ദുള്‍ മുനീറിന്റെ നേതൃത്വത്തില്‍ നടത്തിയ തന്ത്രപരമായ അന്വേഷണത്തിലാണ് കവര്‍ച്ചക്ക് പിന്നില്‍ ബുള്ളറ്റ് ബാവയും കൂട്ടാളിയായ സെയ്‌തലവിയാണെന്നും തിരിച്ചറിഞ്ഞത്.
ഇരുവരെയും തിരിച്ചറിഞ്ഞ പോലീസ് സംഘം പെര്‍വാഡിലെത്തി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബാവയെ അറസ്റ്റ് ചെയ്‌തത്. ബാവയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പോലീസിന്റെ കണക്ക് കൂട്ടല്‍. പകല്‍ നേരങ്ങളില്‍ ആഭരണ നിര്‍മ്മാണ ശാലകളിലെത്തി സ്വര്‍ണ്ണത്തരി ആവശ്യപ്പെടുന്നതോടെയാണ് കവര്‍ച്ചക്ക് തുടക്കം. തുച്ഛമായ വില പറഞ്ഞു തുടങ്ങുകയും ഒടുവില്‍ കച്ചവടം ഉറപ്പിക്കാതെ പിന്‍മാറുകയും ചെയ്യും. രാത്രിയില്‍ സ്ഥലത്തെത്തി കവര്‍ച്ച നടത്തുകയാണ് ബാവയുടെയും കൂട്ടാളികളുടെയും രീതിയെന്നുംപോലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment