Latest News

യുവാവിന്റെ ദുരൂഹമരണം;ആക്ഷന്‍ കമ്മറ്റി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്‌ നടത്തി

ഉദുമ[www.malabarflash.com]: കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ യുവാവിനെ വീട്ടിനകത്തു ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കാണപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറണമെന്ന്‌ ആവശ്യപ്പെട്ട്‌ ആക്ഷന്‍ കമ്മറ്റി നേതൃത്വത്തില്‍ ബേക്കല്‍ പോലീസ് സ്റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തി.

പാലക്കുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ അണിനിരന്നു. 

മാങ്ങാട്‌. മേല്‍ബാര കോളനിയിലെ ചന്ദ്ര(40) നെ കഴിഞ്ഞ മാസം ആറിനു രാവിലെയാണ്‌ വീട്ടിനകത്തു മരിച്ച നിലയില്‍ കാണപ്പെട്ടത്‌. തോള്‍ഭാഗത്തു കാണപ്പെട്ട ചോരപ്പാടും ഗുഹ്യഭാഗത്തു ക്ഷതമേറ്റതും സംശയത്തിനു ഇടയാക്കിയിരുന്നു. ഇക്കാരണത്താല്‍ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലാണ്‌ പോസ്റ്റുമോര്‍ട്ടം ചെയ്‌തത്‌.

ഹൃദയാഘാതമാണ്‌ മരണകാരണമെന്നാണ്‌ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്‌. എന്നാല്‍ ഇതിനു ഇടയാക്കിയ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മരണപ്പെടുന്നതിനു തലേനാള്‍ ചന്ദ്രന്റെ ഗുഹ്യഭാഗത്ത്‌ ചവിട്ടേറ്റതായും അതിനുശേഷം മൂന്നുപേര്‍ചേര്‍ന്നാണ്‌ ചന്ദ്രനെ വീട്ടിലെത്തിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു. 

പോലീസ് മരണത്തില്‍ പലതരത്തിലുള്ള സംശയങ്ങളും ഉയര്‍ന്നിട്ടും വിശദമായ അന്വേഷണത്തിനു പൊലീസ്‌ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ്‌ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചത്‌.





Keywords: kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.