Latest News

ആവേശവും സാന്ത്വനവും പകര്‍ന്ന് കമ്പവലി മത്സരം

കാഞ്ഞങ്ങാട്:[www.malabarflash.com] കിഴക്കുംകരയെ ആവേശത്തിലാഴ്ത്തി ഡിവൈഎഫ്‌ഐ കിഴക്കുംകര മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഉത്തരമേഖലാ കമ്പവലി മത്സരം സ്ത്രീകളെയും കുട്ടികളെയുമടക്കം നിരവധി പേരെ ആവേശഭരിതരാക്കുന്നതോടൊപ്പം സാന്ത്വനത്തിന്റെ വേദിയുമായി.

ഇതിലൂടെ ലഭിക്കുന്ന പണവും യംങ്സ്റ്റാര്‍ കുശവന്‍കുന്ന് പ്രവര്‍ത്തകര്‍ ഒരുക്കിയ കൂപ്പണിലൂടെ ലഭിക്കുന്ന പണവും കാന്‍സര്‍ ബാധിതയായ അതിയാമ്പൂരിലെ പി.രാധയുടെ ചികില്‍സാ ചെലവിലേക്ക് നല്‍കിക്കൊണ്ട് മാതൃകയായി.

മല്‍സരം എം.പൊക്ലന്‍ ഉദ്ഘാടനം ചെയ്തു. കെ.വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. എ.വി.സഞ്ജയന്‍, ശിവജി വെള്ളിക്കോത്ത്, പി.കെ.നിശാന്ത്, കെ.മോഹനന്‍, രാജേഷ് മണലില്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ.ബ്രദേഴ്‌സ് കിഴക്കുംകര വിജയികളായി. സെവന്‍സ് സ്റ്റാര്‍ ആലക്കോട് രണ്ടാംസ്ഥാനം നേടി. വിജയികള്‍ക്കുള്ള സമ്മാനം എ.വി.രാഘവന്‍ നിര്‍വ്വഹിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.