Latest News

മിക്‌സിയിലും മൊബൈല്‍ ഫോണിലും ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടു പേര്‍ മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു:[www.malabarflash.com] മിക്‌സിയിലും മൊബൈല്‍ ഫോണിലും ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ ചിത്താരി സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍.

കാസര്‍കോട് ചിത്താരിയിലെ മുഹമ്മദ് അനീസ്(38), മടിക്കേരി സ്വദേശി അഷ്‌റഫ് മത്തേബാനു ഇബ്രാഹിം(28) എന്നിവരാണ് വ്യത്യസ്ത സംഭവങ്ങളിലായി പിടിയിലായത്. 

65.17 ലക്ഷം രൂപയുടെ സ്വര്‍ണകടത്താണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. മിക്‌സിയിലും മൊബൈല്‍ ഫോണിലും ഒളിപ്പിച്ച നിലയില്‍ 2.197 കിലോ ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് കഴിഞ്ഞ ദിവസം അനീസ് എത്തിയത്. സംശയം തോന്നി കസ്റ്റംസ് അധികൃതര്‍ പരിശോധിക്കുന്നതിനിടെയാണ് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന പവര്‍ ബാങ്കിനുള്ളില്‍ ബാറ്ററി രൂപത്തിലാക്കി സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. 466 ഗ്രാം സ്വര്‍ണമാണ് ഇത്തരത്തില്‍ അനീസ് കടത്താന്‍ ശ്രമിച്ചത്.

അബുദാബിയില്‍ നിന്നുള്ള ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലാണ് അഷ്‌റഫ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മിക്‌സിയുടെ മോട്ടോറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.