Latest News

വീട് വിട്ട കമിതാക്കള്‍ വിവാഹിതരായശേഷം കോടതിയില്‍ ഹാജരായി

കാഞ്ഞങ്ങാട്:[www.malabarflash.com] വീടുവിട്ട കമിതാക്കള്‍ വിവാഹിതരായ ശേഷം കോടതിയില്‍ ഹാജരായി. ഇവരെ പിന്നീട് കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചു. കള്ളാര്‍ ആടകം കാട്ടുനായ്ക്കത്ത് കെ എച്ച് നാരായണന്റെ മകള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായ സുനിത(18) നീലിമലയിലെ അപ്പു രാഘവന്‍(30) എന്നിവരാണ് വിവാഹിതരായി രാജപുരം പോലീസ് സ്റ്റേഷനില്‍ ഹാജരായത്.

30 നാണ് വിദ്യാര്‍ത്ഥിനി വീട്ടില്‍ നിന്നും രാവിലെ പതിവുപോലെ പ്ലസ്ടു പരീക്ഷയെഴുതാന്‍ ഇറങ്ങിയ സുനിത വളരെ വൈകിയും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുനിത ഒളിച്ചോടിയതെന്ന് തിരച്ചറിഞ്ഞത്. 

വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയില്‍ സുനിതയുടെ സഹോദരന്റെ ഫോണിലേക്ക് അജ്ഞാത ഫോണ്‍ സന്ദേശം വരികയും സുനിതയെ അന്വേഷിക്കേണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പിതാവ് നാരായണന്‍ രാജപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. 

പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനിടയിലാണ് വ്യാഴാഴ്ച രാവിലെ കമിതാക്കള്‍ രാജപുരം പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ഇവരെ പിന്നീട് ഹൊസ്ദുര്‍ഗ് ജുഡീഷ്യണല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കുകയായിരുന്നു. പരസ്പരം ഇഷ്ടപെട്ട ഇവര്‍ കരിവേടകം ശ്രീ ദുര്‍ഗ്ഗ പരമേശ്വരി ക്ഷേത്രത്തില്‍ വെച്ച് മതാചാരപ്രകാരം വിവാഹിതരായതായി കോടതിയെ അറിയിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.