Latest News

ബംഗ്ല യുവതിയെ പീഡിപ്പിച്ച കാസര്‍കോട് സ്വദേശിക്ക് തടവും പിഴയും

കോഴിക്കോട്:[www.malabarflash.com] എരഞ്ഞിപ്പാലത്തെ അപ്പാര്‍ട്‌മെന്റില്‍ ബംഗ്ലദേശ് യുവതിയെ പീഡിപ്പിച്ച കേസില്‍ ആദ്യ മൂന്നു പ്രതികളെ മാറാട് പ്രത്യേക കോടതി കഠിന തടവിനു ശിക്ഷിച്ചു. അഞ്ച് പേരെ കുറ്റക്കാരല്ലെന്നു കണ്ടു വിട്ടയച്ചു.

ഒന്നാം പ്രതി ഇപ്പോള്‍ ബെംഗളൂരു ഗാന്ധിനഗര്‍ ഷാമ്പൂര്‍ റോഡില്‍ താമസിക്കുന്ന കാസര്‍കോട് തൃക്കരിപ്പൂര്‍ ഉദിനൂര്‍ അഞ്ചില്ലത്ത് ബദയില്‍ എ.ബി. നൗഫലി (28)നെ എട്ടു വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയ്ക്കും (പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം തടവ് അനുഭവിക്കണം), രണ്ടാം പ്രതി വയനാട് കുട്ടമംഗലം മുട്ടില്‍ പുതിയപുരയില്‍ വീട്ടില്‍! സുഹൈലി (ബാവക്ക –44) നെ അഞ്ചു വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും (പിഴ അടച്ചില്ലെങ്കില്‍ ആറു മാസം തടവ്), മൂന്നാം പ്രതി ഇയാളുടെ ഭാര്യ വയനാട് സുഗന്ധഗിരി നാലാം യൂണിറ്റ് സുഗന്ധഗിരി പ്ലാന്റേഷന്‍സ് അംബിക (സാജിത – 35)യെ മൂന്നു വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കുമാണ് (പിഴ അടച്ചില്ലെങ്കില്‍ ആറു മാസം തടവ്) ശിക്ഷിച്ചിരിക്കുന്നത്.

പിഴത്തുക ഒരു ലക്ഷം രൂപ പീഡനത്തിന് ഇരയായ ബംഗ്ലദേശ് യുവതിക്ക് ഇന്ത്യന്‍ എംബസി വഴി നല്‍കണമെന്നും വിധിയില്‍ പറയുന്നു. 2013 ഫെബ്രുവരിയില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടു പ്രാബല്യത്തില്‍ വന്ന 370 (രണ്ട്), 370 (എ – രണ്ട്) വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ. ഈ നിയമം അനുസരിച്ചു ശിക്ഷിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്. മനുഷ്യക്കടത്ത്, മനുഷ്യക്കടത്തിനു വിധേയയായ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യല്‍!, ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ഇവര്‍ നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.

കര്‍ണാടക വിരാജ്‌പേട്ട കവടിയാന്റെ വീട്ടില്‍ സിദ്ദിഖ് (25), കൊണ്ടോട്ടി പള്ളിയങ്ങാടിതൊടി കെ പി നിവാസില്‍ അബ്ദുല്‍ കരീം (47), കാപ്പാട് പീടിയക്കല്‍ റിയാസ് ഹുസൈന്‍ (34), ഫാറൂഖ് കോളജ് കോടമ്പുഴ നാണിയേടത്ത് അബ്ദുറഹിമാന്‍ (കുഞ്ഞാമു– 45), കൊടുവള്ളി വലിയപറമ്പ് തുറകുന്നുമ്മല്‍! ടി.കെ. മൊയ്തു (40) എന്നിവരെയാണ് കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ചത്.

തന്റെ കൂടി സമ്മതപ്രകാരമാണ് ഇവരുമായി ബന്ധപ്പെട്ടതെന്ന് യുവതി മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ നവംബര്‍ ആറിനു കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു. നവംബര്‍ 13നാണ് കേസില്‍ വിചാരണ ആരംഭിച്ചത്. 57 രേഖകള്‍ കോടതി പരിശോധിച്ചു. 22 വസ്തുക്കള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. രണ്ടെണ്ണം പ്രതിഭാഗവും ഹാജരാക്കിയിരുന്നു. 27 സാക്ഷികളെ വിസ്തരിച്ചു.

ഇതില്‍ 26 എണ്ണം പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷികളായിരുന്നു. പരാതിക്കാരി മജിസ്‌ട്രേട്ടിനു നല്‍കിയ മൊഴി കേസില്‍ നിര്‍ണായകമായി. പീഡനത്തിനിരയായ യുവതി മഹിളാ മന്ദിരത്തില്‍ കഴിയവെ സായ എന്ന തൂലികാനാമത്തില്‍ കഥയും കവിതകളുമെഴുതി പ്രസിദ്ധീകരിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സി. സുഗതന്‍ ഹാജരായി.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.