Latest News

ബേക്കലില്‍ പാര്‍ക്കാന്‍ ബീച്ച് ക്യാമ്പ് പ്രവര്‍ത്തനം തുടങ്ങി

ബേക്കല്‍:[www.malabarflash.com] അതിഥികളായി ബേക്കലില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് താമസിക്കാന്‍ കേരളാ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ(കെടിഡിസി) ആറ് മരവീടു( കബാന)കളടങ്ങിയ ബേക്കല്‍ ബീച്ച് ക്യാമ്പ് പ്രവര്‍ത്തനം തുടങ്ങി.

മലബാറിന്റെ തനിമയും പാരമ്പ്യര്യവും പ്രകൃതി രമണീയതയും കടലിന്റെ സാമീപ്യവും ഒന്നിച്ചനുഭവിക്കാന്‍ പര്യപ്തമാകുംവിധം കടല്‍ തീരത്ത് നിന്നും 50 മീറ്റര്‍ അകലെയാണ് ബേക്കല്‍ ബീച്ച് ക്യാമ്പ് നിര്‍മ്മിച്ചിരിക്കുന്നത്. അറ്റാച്ചഡ് ബാത്ത് റൂം അടക്കം ആധുനിക സംവിധാനങ്ങളുള്ള മുറികളും, കടല്‍ വിഭവങ്ങള്‍ക്ക് മുന്‍തൂക്കംനല്‍കുന്നു ഭക്ഷണ ശാലയും ഒരുക്കിയിട്ടുണ്ട്.

ബേക്കലില്‍ എത്തുന്നസഞ്ചാരികള്‍ക്ക് അനുഭവവേദ്യമായ അതിഥേയത്വം നല്‍കുകയെന്നതാണ് കെടിഡിസിയുടെ ലക്ഷ്യം. എല്ലാ മുറികളിലും ടെലിവിഷന്‍, എയര്‍ കണ്ടീഷന്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കാര്‍ പാര്‍ക്കിംഗിന് വിശാലമായ സൗകര്യവുമുണ്ട്.
അന്താരാഷ്ട്ര ടൂറിസ്റ്റു കേന്ദ്രമായ ബേക്കല്‍ കോട്ടയുടെ വിളിപ്പാട് അകലെ പള്ളിക്കര ബീച്ചു പാര്‍ക്കിനേട് ചേര്‍ന്നു നിര്‍മ്മിച്ചിട്ടുള്ള ഇവയെ പഞ്ച നക്ഷത്ര സൗകര്യവുമുള്ള മരവീടുകളെന്നുതന്നെ പറയാം


റിസോര്‍ട്ടിന് ചുറ്റും പൂര്‍ണ്ണമായും ലാന്റ് സ്‌കെപ്‌സ് ചെയ്തിട്ടുണ്ട്. ബീച്ചിലൂടെ പ്രഭാത സവാരിക്കും സായാഹ്ന സവാരിക്കും സൗകര്യമുള്ളത് മുടങ്ങാതെ വ്യായാമം ചെയ്യുന്ന സഞ്ചരിക്കള്‍ക്ക് അനുഗ്രഹവുംമാകും.

ബേക്കല്‍ കോട്ടയില്‍ നിന്നുള്ള കടല്‍ത്തീരത്തിന്റെ മനോഹര ദൃശ്യവും നയനാനന്ദകരമായ പ്രകൃതി ദൃശ്യങ്ങളും വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു. എന്നാല്‍ സന്ധ്യയാകുന്നതോടെ ഇവരെല്ലാം തമാസസ്ഥലം കണ്ടെത്താന്‍ തൊട്ടട്ടുത്തുള്ള നഗരങ്ങളിലേക്ക് പോകുകയായിരുന്നു പതിവ്. സുഖകരവും സുരക്ഷിതവുമായ സ്ഥാപനം വന്നതോടെ ബേക്കലില്‍ തങ്ങാന്‍ വരുന്ന വിനോദ സഞ്ചാരികളുടെ അന്തിയുറക്കം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

പള്ളിക്കരബീച്ചിലെ സൂര്യാസ്തമയവും ഉദയവും ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബീച്ച് ക്യാമ്പ് അനുഗ്രഹമാകും.

ബേക്കലില്‍ നിന്ന് പത്തു കിലോമീറ്റര്‍ കിഴക്കുമാറി പെരിയയില്‍ സ്ഥാപിക്കുന്ന എയര്‍സ്ട്രിപ്പിന്റെ (ചെറുവിമാനത്താവളം) നിര്‍മ്മാണം പൂര്‍ ത്തിയാകുന്നതോടെ വിദേശികളടക്കം ബേക്കലിലേക്കെത്തുന്ന സഞ്ചാരികളുുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീ ക്ഷിക്ക പ്പെടുന്നത്.
ഇവരെഎല്ലാം ലക്ഷ്യമിട്ട്, ഇനിയും 18 കബാനകളും, നീന്തല്‍ കുളവും, ബിയര്‍പാര്‍ലെറുമടക്കമുള്ളവയുടെ നിര്‍മ്മാണം അടുത്ത ഘട്ടത്തില് ഉണ്ടാവും. ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ നിന്നും 25 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത 45 ഏക്കര്‍ സ്ഥലത്താണ് ബേക്കല്‍ ബീച്ച് ക്യാമ്പ് പ്രവര്‍ത്തനംതുടങ്ങിയിരിക്കുന്നത്.
ഓണ്‍ലൈന്‍ ബൂക്കിംഗ്‌സെകര്യവും വൈകാതെ നിലവില്‍ വരും. പ്രഭാത ഭക്ഷണം ഉള്‍പ്പെടെ കബാനക്ക് ഒരു ദിവസത്തേക്ക് 2500 രൂപയുംപുറമേ നികുതിയുമാണ് നിരക്ക്

വൈദ്യുതി ബോര്‍ഡ്കനിയാത്തത് മൂലം വാടകയ്ക്ക് എടുത്ത ജെനറേറ്റര്‍ഉപയോഗിച്ചാണ് ഇപ്പോള്‍ ഊര്‍ജ്ജക്ഷാമം പരിഹരിക്കുന്നത്. വൈദ്യുതി കമ്പി വലിക്കുന്ന ജോലി ആരംഭിച്ചിട്ടുണ്ട്.
ഭക്ഷണ ശാലയിലേക്ക് വേണ്ട ഫര്‍ണീച്ചറുകള്‍ എത്താത്തതിനാല്‍ ബേക്കലിലെ കെ ടിഡി സി ഭക്ഷണ ശാല പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തിട്ടില്ല. ഈ മാസം അവസാനത്തോടെ, പൊതുജനങ്ങള്‍ക്കും ഭക്ഷണശാല തുറന്നുകൊടുക്കാനവുമെന്നപ്രതീക്ഷയിലാണ് ജീവനക്കാര്‍. സംസ്ഥാനത്തെ മറ്റു ജില്ലകളിലെല്ലാം കെടിഡിസി നേരത്തെ തന്നെ വിനോദ സഞ്ചാരികള്‍ക്ക താമസിക്കാന്‍ സ്ഥാപനങ്ങള്‍ തുറന്നിട്ടുണ്ട്. ബേക്കലില്‍
താമാസ സൗകര്യമടക്കമുള്ളവക്കായി 24 മണിക്കുറും 9400008653 എന്ന
നമ്പറില്‍ ബന്ധപ്പെടാം





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.