Latest News

മുസ്ലിം ലീഗ് എംഎല്‍എ എന്‍ ഷംസുദ്ധീനെ തോല്‍പിക്കണമെന്ന് കാന്തപുരം

'സുന്നി പ്രവര്‍ത്തകരുടെ കൊലപാതകികളെ രക്ഷിച്ചയാള്‍ ജയിക്കാന്‍ പാടില്ല; വോട്ട് ഗുണം ചെയ്യുന്നവര്‍ക്ക്‌'
കോഴിക്കോട്:[www.malabarflash.com] മുസ്ലിം ലീഗിന്റെ മണ്ണാര്‍ക്കാട് എംഎല്‍എയ്‌ക്കെതിരെ പരസ്യ നിലപാടുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. കൊലക്കയര്‍ പ്രതികളെ സഹായിച്ചയാളാണ് മണ്ണാര്‍ക്കാട് എംഎല്‍എയെന്നും അയാള്‍ ജയിക്കാന്‍ പാടില്ലെന്നും കാന്തപുരം പറഞ്ഞു. രണ്ട് സുന്നി പ്രവര്‍ത്തകരുടെ കൊലപാതകികളെ സഹായിച്ചയാളാണ് എന്‍ ഷംസുദ്ധീന്‍ എംഎല്‍എയെന്നും അയാളെ തോല്‍പിക്കണമെന്നും കാന്തപുരം പറഞ്ഞു.

പ്രത്യേക കക്ഷിയെ പിന്തുണയ്ക്കുന്നത് സംഘടനയുടെ നയമല്ല. ന്യായവും യുക്തിയും അനുസരിച്ചായിരിക്കും വോട്ട്. ഗുണം ചെയ്യുന്നവരുടെ കൂടെ നില്‍ക്കും. വഖഫ് ബോര്‍ഡ് ചിലര്‍ കുത്തകയാക്കിവെച്ചതിനെതിരെയാണ് പ്രതികരിച്ചതെന്നും കാന്തപുരം പറഞ്ഞു. കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാന്തപുരം.

2013ല്‍ മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലാങ്കുഴിയില്‍ രണ്ട് എപി വിഭാഗം സുന്നി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ രക്ഷിക്കാന്‍ കൂട്ടുനിന്നുവെന്നാണ് എന്‍ ഷംസുദ്ധീന്‍ എംഎല്‍എയ്‌ക്കെതിരെ കാന്തപുരം വിഭാഗം ആരോപിക്കുന്നത്. കാഞ്ഞിരപ്പുഴ കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞി ഹംസ (48), സഹോദരന്‍ നൂറുദ്ദീന്‍ (42) എന്നിവരാണ് 2013 നവംബറില്‍ വെട്ടേറ്റ് മരിച്ചത്. ലീഗ് അനുകൂലികളാണ് കേസിലെ പ്രതികള്‍. ഇവര്‍ക്ക് ജാമ്യം ലഭിക്കാന്‍ സഹായിച്ചത് എന്‍ ഷംസുദ്ധീനാണെന്ന് കാന്തപുരം വിഭാഗം ആരോപിക്കുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.