കോഴിക്കോട്:[www.malabarflash.com] മന്ത്രി ഡോ. എംകെ മുനീറിനെതിരെ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തില്‍ മത്സരിക്കാന്‍ ഇന്ത്യാവിഷന്‍ ജീവനക്കാരന്‍. ഇന്ത്യാവിഷന്‍ ഡ്രൈവറായിരുന്ന എകെ സാജനാണ് മുനീറിനെതിരെ മത്സരരംഗത്തുള്ളത്.
'ഞങ്ങളുടെ ശമ്പളമെടവിടെ' യെന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ചാണ് കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ സാജന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ കൂടിയായ മുനീറിനെതിരെ മത്സരിക്കുന്നത്. തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
ജേണലിസ്റ്റുകള്‍ മറ്റു പല സ്ഥാപനങ്ങളിലും തൊഴില്‍ നേടിയെങ്കിലും സാജന്‍ അടക്കമുള്ള നിരവധി ജേണലിസ്റ്റ് ഇതര ജീവനക്കാര്‍ ഇപ്പോഴും തൊഴില്‍ രഹിതരമാണ്. ചാനല്‍ പൂട്ടും മുമ്പത്തെ മാസങ്ങളുടെ ശമ്പളം. ബ്യൂറോ ചെലവുകള്‍ക്കുള്ള തുക, ടാക്‌സി വാടക, ഓഫീസ് വാടക എന്നിവയൊന്നും ഇപ്പോഴും നല്‍കിത്തീര്‍ത്തിട്ടില്ല. ലക്ഷങ്ങള്‍ വരെ കിട്ടാനുള്ള ജീവനക്കാരുണ്ട്. പല തവണ ഇക്കാര്യം മുനീറിനെ നേരിട്ടു കണ്ട് ഇന്ത്യാവിഷനിലെ ജീവനക്കാര്‍ അറിയിച്ചിരുന്നു. യാതൊരു പ്രതികരണവും മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല. തുടര്‍ന്നാണ് ഇന്ത്യാവിഷന്‍ ജീവനക്കാര്‍ ഒറ്റക്കെട്ടായി മുനീറിനെതിരേ പരസ്യമായി രംഗത്തുവന്നത്. ജീവനക്കാരുടെ പ്രതിനിധിയായാണ് സാജന്‍ മത്സരിക്കുന്നത്.
2015 ലാണ് ഇന്ത്യാവിഷന്‍ ചാനല്‍ പൂട്ടുന്നത്. ഇതോടെ നിരവധി കുടുംബങ്ങള്‍ വഴിയാധാരമായി. മാധ്യമപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും മറ്റ് പല സ്ഥാപനങ്ങളിലും പ്രവേശിച്ചെങ്കിലും മാധ്യമ ഇതര ജീവനക്കാരില്‍ ഭൂരിഭാഗവും തൊഴില്‍രഹിതരാണ്.
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ റജീനയുടെ വെളിപ്പെടുത്തലുകള്‍ ഇന്ത്യാവിഷന്‍ ചാനല്‍ പുറത്തുവിട്ടപ്പോള്‍ ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായിരുന്നു സാജന്‍. കൂടാതെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ പരിക്കേറ്റ് സാജന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇന്ത്യാവിഷന്‍ ജീവനക്കാരുടെ പ്രതിനിധിയായാണ് സാജന്‍ മത്സരിക്കുന്നത്. കൂടാതെ മാധ്യമപ്രവര്‍ത്തകരും സാമൂഹ്യസാംസ്‌കാരിക രംഗത്തുള്ളവരും സാജന് പിന്തുണയുമായി എത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പ്രചാരണത്തിനെത്തു. ഇന്ത്യാവിഷനിലെ ജീവനക്കാരായിരുന്നവരും മുനീറിനെതിരേ പ്രചാരണത്തിന് കോഴിക്കോട് സൗത്തിലെത്തും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment