Latest News

അപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം

ദുബായ്:[www.malabarflash.com] ദുബായില്‍വെച്ച് വാഹനാപകടത്തില്‍ പരിക്കേറ്റ തൃശൂര്‍ സ്വദേശിക്ക് ഒരു കോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം. തൃശൂര്‍, അയ്യന്തോള്‍ ശ്രീധരന്‍ ഗോപാലന്‍ നായര്‍ക്കാണ് 6.30 ലക്ഷം ദിര്‍ഹം നല്‍കാന്‍ ദുബായ് കോടതി അപ്പീല്‍ കോടതി വിധിച്ചത്

2014 ഫ്രെബ്രുവരിയിലായിരുന്നു സംഭവം. ദുബായ് അല്‍ഖൂസിലെ ഒരു വര്‍ക്ക് ഷോപ്പില്‍ സൂപ്പര്‍വൈസറായിരുന്നു ശ്രീധരന്‍. ജോലി സ്ഥലത്തുനിന്നും രാത്രി വീട്ടിലേക്ക് പോകുമ്പോള്‍ പാക്കിസ്ഥാനി ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ അഘാതത്തില്‍ നട്ടെല്ലിനും ഇടതു കാലിനും വലതു കാലിനും സാരമായ പരിക്കേറ്റയാളെ 15 ദിവസത്തിന് ശേഷം തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.

നാട്ടിലെ ചികിത്സകള്‍ കഴിഞ്ഞ് 2015 സെപ്റ്റംബറില്‍ തിരിച്ച് ദുബായിലെത്തിയ ശ്രീധരന്‍ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ 15 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദുബായ് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

പ്രാഥമിക കോടതി രണ്ടു ലക്ഷം ദിര്‍ഹമാണ് നഷ്ടപരിഹാരം വിധിിച്ചത്. എന്നാല്‍ ഇതിനെതിരെ അഭിഭാഷകന്‍ അപ്പീല്‍ ഫയല്‍ ചെയ്തു. അപ്പീല്‍ കോടതി ശ്രീധരന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അംഗവൈകല്യത്തിന്റെ വ്യാപ്തിയും പരിഗണിക്കുകയും നഷ്ടപരിഹാരത്തുകയായി 6.30 ലക്ഷം ദിര്‍ഹം നല്‍കാന്‍ എതിര്‍കക്ഷിയായ ദഫ്‌റാ ഇന്‍ഷുറന്‍സിനെതിരെ വിധിക്കുകയായിരുന്നു. തുക മതിയായതല്ല എന്നുകാണിച്ച് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് അഡ്വ. ഷംസുദ്ദീന്‍ അറിയിച്ചു.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.