Latest News

വിമാനത്താവളത്തില്‍ നിന്നും വരികയായിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു

കണ്ണൂര്‍:[www.malabarflash.com] കണ്ണൂരിലെ കീച്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേളികളായ രണ്ടുപേര്‍ മരിച്ചു. തൃക്കരിപ്പൂര്‍ നടക്കാവ് ഇയ്യക്കാട്ടെ പി വി ലക്ഷ്മി (65), തൃക്കരിപ്പൂര്‍ വെള്ളാട്ടെ ടി എ ബാബു (45) എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ മൂന്നു മണിയോടെ ദേശീയപാതയിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി ദുബൈല്‍ നിന്നും കരിപ്പൂരില്‍ എത്തിയ ബാബുവിനെ കൂട്ടിക്കൊണ്ടുവരാന്‍ കുടുംബസമേതം കരിപ്പൂരിലേക്ക് പോയവരാണ് അപകടത്തില്‍ പെട്ടത്. ബാബുവിന്റെ ഭാര്യാമാതാവാണ് ലക്ഷ്മി.

മരിച്ച ലക്ഷ്മിയുടെയും ബാബുവിന്റെയും മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.