Latest News

സര്‍ക്കാര്‍ ജീവനക്കാര്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി - കളക്ടര്‍

കാസര്‍കോട്:[www.malabarflash.com] സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഉള്‍പ്പടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ കര്‍ശന നടപടിസ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യേഗസ്ഥന്‍ കൂടിയായ കാസര്‍കോട് ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു.

കളക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ വോട്ട് വണ്ടി ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കളക്ടര്‍ ഇ ദേവദാസന്‍. ഫെയ്‌സ്ബുക്ക്, വാട്‌സ ്ആപ്പ്, ട്വിറ്റര്‍, ഗൂഗിള്‍പ്ലസ് തുടങ്ങിയ വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ ഏതെങ്കിലും രീതിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സ്ഥാനാര്‍ത്ഥികള്‍ക്കോ രാഷ്ട്രീയകക്ഷികള്‍ക്കോ അനുകൂലമായും പ്രതികൂലമായും പ്രതികരണം നടത്തുന്നത് നിയമവിരുദ്ധമാണ്. 

ജീവനക്കാര്‍ പ്രചാരണ ചിത്രങ്ങളും കമന്റുകളും ഷെയര്‍ ചെയ്യുന്നതും ലൈക്ക് ചെയ്യുന്നതും പാടില്ലാത്തതാണ്. സര്‍ക്കാര്‍ജീവനക്കാര്‍ ഇത്തരത്തിലുള്ള എല്ലാവിധ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.