Latest News

അമ്പതുകാരന്‍ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍

ചിറ്റാരിക്കാല്‍:[www.malabarflash.com] കമ്പല്ലൂരില്‍ അമ്പതുകാരനെ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കമ്പല്ലൂരിലെ സതീഷന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് കണ്ടെത്തിയത്. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം

മൃതദേഹത്തിന്റെ സമീപത്ത് നിന്നും മദ്യകുപ്പികളും മറ്റും കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് സി ഐ സുബാഷ് പാറങ്ങലിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സതീഷന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് സംഭവത്തിന് ശേഷം കാണാതായിട്ടുണ്ട്. ഇയാള്‍ പോലീസ് വലയിലായതായും വിവരമുണ്ട്.

പഴസാധനങ്ങള്‍ പെറുക്കിവില്‍ക്കുന്നയാളാണ് കൊല്ലപ്പെട്ട സതീഷന്‍ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.